രാജ്യത്തെ എല്ലാ ജനാധിപത്യ വ്യവസ്ഥകളെയും തകര്‍ക്കപ്പെടുന്ന സാഹചര്യമാണ് ഇന്ത്യയില്‍: യെച്ചൂരി

രാജ്യത്തെ എല്ലാ ജനാധിപത്യ വ്യവസ്ഥകളെയും തകര്‍ക്കപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.

സാമ്പത്തിക ചൂഷണവും, വര്‍ഗീയ വേര്‍തിരിവും, വിദേശ നയങ്ങളിലെ സമ്മര്‍ദ്ദവും രാജ്യത്തെ പ്രതിസന്ധിയിലാക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

ഇന്ത്യയിലും ഏഷ്യയിലുമുള്ള മാര്‍ക്‌സിസത്തിന്റെ പ്രാധാന്യം എന്ന വിഷയത്തില്‍ ദില്ലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാതെ പല തീരുമാനങ്ങളും കൈകൊള്ളുന്നു, സാമ്പത്തിക ചൂഷണവും വര്‍ഗീയ ധ്രുവീകരണവും വിദേശനയങ്ങളിലെ സമ്മര്‍ദവും രാജ്യത്തെ തകര്‍ക്കുകയാണ്.

ജനാധിപത്യത്തെ അട്ടിമറിക്കാന്‍ വോണ്ടി വ്യാജ തെരഞ്ഞെടുപ്പുകാര്‍ഡുകള്‍ നിര്‍മ്മിക്കുന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ പോകുകയാണെന്ന് യെച്ചൂരി വ്യക്തമാക്കി. രാജ്യം നേരിടുന്ന എല്ലാ തരം വെല്ലുവിളികളികള്‍ക്കുമുള്ള പരിഹാരം എന്ന നിലയിലാണ് മാര്‍ക്‌സിസത്തെ കാണേണ്ടതെന്നും യെച്ചൂരി കൂട്ടി ചേര്‍ത്തു.

നികുതിയിലെ പഴുതുകള്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ വ്യാപാരികള്‍ നടത്തുന്ന കച്ചവടം ചില്ലറ വ്യാപാരികള്‍ക്ക് മറികടക്കാന്‍ ആവില്ലെന്നും സാമ്പത്തികമായുണ്ടാവുന്ന ഓരോ പ്രശ്‌നങ്ങളുമാണ് ജനങ്ങള്‍ വോട്ടിലൂടെ രേഖപ്പെടുത്തുന്നതെന്നും യെച്ചൂരി പറഞ്ഞു.

തുടര്‍ച്ചയായി സംസ്ഥാനത്ത ഭരണം നടത്തിയ പാര്‍ട്ടി എന്ന നിലയ്ക്ക് ബംഗാളിലും ത്രിപുരയിലുമുള്ള ജനങ്ങള്‍ക്ക് വോട്ട് മാറ്റി രേഖപ്പെടുത്താനുള്ള ത്വരയുണ്ടായിരുന്നു, അതുകൊണ്ട് മാത്രമാണ് സിപിഐഎം ആ സംസ്ഥാനങ്ങളില്‍ പരാജയപ്പെട്ടത്.

എന്നാല്‍ അതിന് മറി കടക്കാന്‍ പാര്‍ട്ടി സാധിക്കുമെന്നും എന്നാല്‍ ഇത്രയും വര്‍ഷം തുടര്‍ച്ചയായി സംസ്ഥാനം ഭരിച്ച പാര്‍ട്ടി ഇന്ത്യയിലൂണ്ടോ എന്നൊരു മറുപടിയും യെച്ചൂരി നല്‍കി.

ഇന്ത്യ എന്ന മഹാരാജ്യം ഒരിക്കലും ഒരു സോഷ്യലിസ്റ്റ് രാജ്യമായിരുന്നില്ലെന്നും കമ്മ്യൂണിസമുണ്ടായാല്‍ രാജ്യത്ത് വികസനമുണ്ടാവില്ലെന്ന മുന്‍വിധി ചൈന തെറ്റിച്ചുവെന്നും യെച്ചൂരി കൂട്ടിചേര്‍ത്തു.

ഇന്ത്യയിലും ഏഷ്യയിലും മാക്സിസത്തിന്റെ പ്രധാന്യം എന്ന വിഷയത്തില്‍ സൊസൈറ്റി ഫോര്‍ പോളിസി സ്റ്റഡീസ് സംഘടിപ്പിച്ച സംവാദത്തില്‍ സംസാരികുകയായിരുന്നു അദ്ദേഹം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here