ബിയര്‍ കുടുക്കുന്നവരെ സംബന്ധിച്ചടുത്തോളം നിരവധി സംശയങ്ങളാണുള്ളത്. ബിയര്‍ ശരീരത്തിന് വലിയ കേടു വരുത്തില്ല എന്ന ചിന്തയുളളവരാണ് ഏറിയപങ്കും. സ്ത്രീകളും ബിയര്‍ തെരഞ്ഞെടുക്കുന്നതിന്‍റെ കാരണവും മറ്റൊന്നുമല്ല.
എന്നാല്‍ ശരീരത്തിന് ദോഷമല്ലെന്ന ധാരണ തെറ്റാണെന്നാണ് പഠനറിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. മനോഹരമായ ശരീര വടിവിനെ ഇല്ലാതാക്കാന്‍ ബിയര്‍ കുടി കാരണമാകും.
ബിയര്‍ കുടിക്കുന്നവര്‍ക്ക് ‘ബിയര്‍ബല്ലി’ വരുമെന്നകാര്യത്തില്‍ സംശയം വേണ്ട. കുറഞ്ഞ അളവിലാണ് ബിയര്‍ കുടിക്കുന്നതെങ്കില്‍പ്പോലും വയര്‍ ചാടുകയും വണ്ണം വെക്കുകയും ചെയ്യും.
വയറ് ഭാഗത്ത് അടിഞ്ഞുകൂടുന്ന കൊഴുപ്പാണ് ബിയര്‍ ബെല്ലിക്ക് കാരണമാകുന്നത്. ബിയറില്‍ ഒരുപാട് കലോറിയുള്ളതിനാല്‍ ഇത് കുടിക്കുമ്പോള്‍ വയറില്‍ കൂടുതല്‍ കൊഴുപ്പ് അടിഞ്ഞുകൂടും.
മദ്യത്തില്‍ നിന്നും ശീതള പാനിയങ്ങളില്‍ നിന്നും ജങ്ക് ഫുഡുകളില്‍ നിന്നും ശരീരത്തില്‍ എത്തുന്ന കലോറി വയറിനെ മോശമായി ബാധിക്കും. ഇതില്‍ പ്രധാനി ബിയര്‍ തന്നെയാണ്. സാധാരണ പിന്റ് ബിയറില്‍ 150 കലോറിയാണുള്ളത്.
ബിയര്‍ കുടിക്കുമ്പോള്‍ വിശപ്പ് അധികമായി തോന്നും. അമിതമായി ഭക്ഷണം കഴിക്കുന്നത് വണ്ണം കൂടാനുള്ള മറ്റൊറഉ കാരണമാണ്.
കൊഴുപ്പിനെ ഇല്ലാതാക്കുന്ന ശരീരത്തിന്റെ പ്രവര്‍ത്തനത്തെ തടയാനും ബിയറിനാവും. അമിതമായി വണ്ണം വെക്കുന്നത് ഹാര്‍ട്ട് അറ്റാക്, പ്രമേഹം ഉള്‍പ്പെടെയുള്ള നിരവധി രോഗങ്ങള്‍ക്ക് കാരണമാകമെന്നതും ഭയപ്പെടേണ്ടകാര്യമാണ്.
Get real time update about this post categories directly on your device, subscribe now.