വീണ്ടും ബിപ്ലവ്കുമാറിന്‍റെ മണ്ടത്തരങ്ങള്‍; ഇത്തവണ ഇരയായത്, ടാ​ഗോ​ർ

ബിപ്ലബ് കുമാർ ദേവിന്റെ മണ്ടത്തരത്തിന്റെ പുതിയ ഇര ടാഗോർ. മഹാകവി നോബൽ സമ്മാനം തിരസ്കരിച്ചു എന്നാണ് ത്രിപുര മുഖ്യമന്ത്രിയുടെ പുതിയ വെളിപാട്.

ബ്രി​ട്ടീ​ഷു​കാ​രോട് പ്ര​തി​ഷേ​ധിച്ചാണ് ടാ​ഗോ​ർ നൊ​ബേ​ൽ പു​ര​സ്കാ​രം തി​രി​കെ ന​ൽ​കി​യതെന്നും ത്രിപുര മുഖ്യമന്ത്രി പറഞ്ഞു. ഉ​ദ​യ്പൂ​രി​ൽ സം​ഘ​ടി​പ്പി​ച്ച ഒരു പ​രി​പാ​ടി​യി​ലായിരുന്നു ബിജെപി നേതാവ് കൂടിയായ ബിപ്ലവ് കുമാറിന്റെ വിജ്ഞാനം വിളമ്പൽ. പ്ര​സം​ഗ വീ​ഡി​യോ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി​ട്ടു​ണ്ട്.

1913-ൽ ​സാ​ഹി​ത്യ​ത്തി​ലാ​ണ് ര​വീ​ന്ദ്ര​നാ​ഥ് ടാ​ഗോ​റി​ന് നൊ​ബേ​ൽ പു​ര​സ്കാ​രം ല​ഭി​ച്ച​ത്. ആ സമ്മാനം ടാഗോർ നിരസിച്ചിട്ടില്ല. ബ്രിട്ടീഷ് സർക്കാർ നല്കിയ സർ ബഹുമതിയാണ് 1919-ലെ ​ജാ​ലി​യ​ൻ വാ​ലാ ബാ​ഗ് കൂ​ട്ട​ക്കൊ​ല​യി​ൽ പ്ര​തി​ഷേ​ധി​ച്ച് ടാ​ഗോ​ർ ഉ​പേ​ക്ഷി​ച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News