പൊരിവെയിലത്ത് 40 അടിയിലേറെ ഉയരത്തില്‍ മണിക്കൂറുകളോളം തൂങ്ങി കിടന്ന് ഇന്ദ്രന്‍സ്; കയ്യടിയോടെ സോഷ്യല്‍മീഡിയ

ബംഗളൂരില്‍ പൊരിവെയിലത്ത് ‘ആഭാസം’ എന്ന ചിത്രത്തിനു വേണ്ടി 40 അടിയിലേറെ ഉയരത്തില്‍ മണിക്കൂറുകളോളം തൂങ്ങി കിടന്നു അഭിനയിക്കുന്ന ഇന്ദ്രന്‍സിന്റെ വീഡിയോ വൈറലാകുന്നു.



അതേസമയം, മികച്ച അഭിപ്രായങ്ങള്‍ നേടി ചിത്രം തിയേറ്ററുകളില്‍ നിറഞ്ഞോടുകയാണ്. എ സര്‍ട്ടിഫിക്കേഷന്റെ പേരില്‍ ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച ചിത്രത്തിന് ഒടുവില്‍ ഡല്‍ഹി ട്രൈബ്യൂണല്‍ വഴിയായിരുന്നു യുഎ സര്‍ട്ടിഫിക്കറ്റ് ലഭിച്ചത്.

സുരാജിന്റെ മികച്ച പ്രകടനം തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. ആക്ഷേപ ഹാസ്യ രൂപത്തില്‍ അണിയിച്ചൊരുക്കിയ ആഭാസത്തില്‍ റിമ കല്ലിങ്കലാണ് നായികയായി എത്തുന്നത്.

സ്‌പെയര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സഞ്ജു എസ് ഉണ്ണിത്താനാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഒരു ബസും അതിലെ യാത്രക്കാരും യാത്രയ്ക്കിടെ അവര്‍ക്കുണ്ടാകുന്ന പ്രശ്‌നങ്ങളെയും ഹാസ്യവല്‍ക്കരിച്ചുകൊണ്ടാണ് ചിത്രം ഒരുക്കിയിരുന്നത്.

വ്യത്യസ്ത പ്രമേയവും വേറിട്ടൊരു അവതരണവും കാണിക്കുന്ന സിനിമ ആദ്യാവസാനം മടുപ്പിക്കുന്നില്ലെന്നാണ് പ്രേക്ഷകഅഭിപ്രായങ്ങള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here