നെയ്മറിനെ ഇനി വേണ്ട; ഗ്രീസ്മാന്‍ ബാ‍ഴ്സലോണയിലെത്തും; കോടികളുടെ പണക്കിലുക്കത്തില്‍ പുതിയ ലോകറെക്കോര്‍ഡിന്‍റെ കാറ്റടിക്കുന്നു

ബ്രസീലിയന്‍ നായകന്‍ നെയ്മര്‍ പടിയിറങ്ങിയതുമുതല്‍ ബാ‍ഴ്സലോണയുടെ മുന്നേറ്റത്തിന്‍റെ മൂര്‍ച്ച കുറഞ്ഞെന്നാണ് ആരാധകരുടെ പക്ഷം. ചാമ്പ്യന്‍സ് ലീഗില്‍ റോമയ്ക്കെതിരായ മത്സരത്തില്‍ നെയ്മറുടെ അഭാവം ബാ‍ഴ്സ നന്നായറിഞ്ഞു.

അതിനിടയില്‍ നെയ്മര്‍ റയല്‍മാഡ്രിഡിലേക്ക് ചേക്കേറുമെന്നുള്ള വാര്‍ത്തകള്‍ സജീവമാണ്. ബാ‍ഴ്സലോണയാകട്ടെ നെയ്മറിനെ ഇനി വേണ്ടെന്ന നിലപാടിലേക്കെത്തിയിട്ടുമുണ്ട്.

ലോകഫുട്ബോളിലെ മറ്റൊരു മിന്നും താരത്തിന് പിന്നാലെയാണ് ബാ‍ഴ്സലോണയിപ്പോള്‍. അത്ലറ്റികോ മാഡ്രിഡിന്റെ ആന്‍റ്വയ്ന്‍ ഗ്രീസ്മാനെ കൊണ്ടുവരാനുള്ളനീക്കത്തിലാണ് ബാഴ്സലോണ. ബാഴ്സയുടെ പ്രസിഡന്റ് മരിയ ബർതോമ്യു ഗ്രീസ്മാന്റെ ഏജന്റുമായി ചർച്ച നടത്തി.

എണ്ണൂറുകോടിയോളം രൂപയാണ് അത്ലറ്റികോ ആവശ്യപ്പെടുന്നത്. അത് കൊടുക്കാൻ ബാഴ്സലോണ തയ്യാറാണ്. ഈ സീസണെക്കുറിച്ച് പഠിക്കുകയാണെന്നും ഇനി എന്തു ചെയ്യണമെന്ന് ആലോചിക്കുമെന്നും ബർതോമ്യു പറഞ്ഞു. ഗ്രീസ്മാനെ ഇടയ്ക്ക് കാണാറുണ്ട്. എന്നാൽ ക്ലബ് മാറ്റത്തെക്കുറിച്ച് സംസാരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഏജന്റുമായി ചർച്ച നടത്തിയെന്ന് ബർതോമ്യു അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here