മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്റെ മകന്‍ മരിച്ചനിലയില്‍; മരണം പ്രമുഖ സിനിമാ നിര്‍മാതാവിന്റെ മകളുടെ പിറന്നാള്‍ പാര്‍ട്ടിക്ക് ശേഷം

മുംബൈ: മുംബൈയിലെ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്റെ മകന്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍. അദര്‍വാ ഷിന്‍ഡേ എന്ന 20കാരനെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.

പ്രമുഖ മറാത്തി സിനിമാ സീരിയല്‍ നിര്‍മാതാവിന്റെ മകളുടെ പിറന്നാള്‍ പാര്‍ട്ടിക്ക് ശേഷമാണ് യുവാവ് മരിച്ചത്.

പാര്‍ട്ടിക്ക് ശേഷം ഫ് ളാറ്റിന്റെ പുറത്തേക്ക് ഇറങ്ങുന്ന അദര്‍വയുടെ ദൃശ്യം സിസിടിവിയില്‍ പതിഞ്ഞിരുന്നു. ചില വാഹനങ്ങള്‍ ഇയാള്‍ കൈ കാണിച്ച് നിര്‍ത്താന്‍ ആവശ്യപ്പെടുന്നതും ദൃശ്യങ്ങൡ കാണാം. എന്നാല്‍ ഒന്നും നിര്‍ത്താതിരുന്നതിനാല്‍ ഒരു ഓട്ടോയില്‍ കയറി പോകുന്നതും കാണാം.

എന്നാല്‍ കുറച്ചുസമയങ്ങള്‍ക്കുശേഷം അതേ ഓട്ടോയില്‍ യുവാവ് തിരിച്ച് വരുകയും ഫ് ളാറ്റിലേക്ക് ഓടുകയും ചെയ്തു.

ഇതിനിടയില്‍ ഛര്‍ദ്ദിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. തുടര്‍ന്ന് മണിക്കൂറുകള്‍ക്ക് ശേഷമാണ് യുവാവിന്റെ മൃതദേഹം ഫ് ളാറ്റിന് സമീപത്ത് കണ്ടെത്തിയത്.

പാര്‍ട്ടിയില്‍ എത്തിയവര്‍ എല്ലാം മദ്യവും മയക്കുമരുന്നും ഉപയോഗിച്ചിരുന്നുവെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നാണ് അന്വേഷണഉദ്യോഗസ്ഥരുടെ നിഗമനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News