പ്രിയപ്പെട്ട ദുല്‍ഖറിന് ആശംസകള്‍; അഭിനന്ദനങ്ങളുമായി മോഹന്‍ലാലും

മലയാളവും തമിഴും കടന്ന് അങ്ങ് തെലുങ്കില്‍ മിന്നുംതാരമായി തിളങ്ങുകയാണ് മലയാളത്തിന്റെ സ്വന്തം ഡിക്യു.

ദുല്‍ഖറും കീര്‍ത്തി സുരേഷും പ്രധാന വേഷത്തിലെത്തുന്ന തെലുങ്കു ചിത്രം മഹാനടി തെലുങ്കില്‍ വന്‍ഹിറ്റായി മുന്നേറുകയാണ്. ചിത്രത്തിലെ ദുല്‍ഖറിന്റെ പ്രകടനം കണ്ട്, ബാഹുബലി സംവിധായകന്‍ രാജമൗലി കഴിഞ്ഞദിവസം അഭിനന്ദനങ്ങളുമായി രംഗത്തെത്തിയിരുന്നു.

ഇപ്പോഴിതാ, സാക്ഷാല്‍ മോഹന്‍ലാലും.

മഹാനടിയെക്കുറിച്ച് എല്ലായിടത്തും നല്ല അഭിപ്രായമാണ് കേള്‍ക്കുന്നതെന്ന് മോഹന്‍ലാല്‍ ട്വീറ്റ് ചെയ്തു. തന്റെ പ്രിയപ്പെട്ട ദുല്‍ഖറിനും കീര്‍ത്തിക്കും ആശംസകള്‍. മഹാനടി എത്രയും വേഗം താന്‍ കാണുമെന്നും മോഹല്‍ലാല്‍ ട്വിറ്ററില്‍ കുറിച്ചു.

മഹാനടി കണ്ട ശേഷം താന്‍ ദുല്‍ഖര്‍ ഫാനായി മാറിയെന്നാണ് രാജാമൗലി പറഞ്ഞത്.

പഴയകാല നടി സാവിത്രിയുടെ ജീവിത കഥയെ അടിസ്ഥാനമാക്കിയുളള ചിത്രത്തില്‍ കീര്‍ത്തി സുരേഷാണ് സാവിത്രിയെ അവതരിപ്പിക്കുന്നത്.

ജമിനി ഗണേശനായാണ് ചിത്രത്തില്‍ ദുല്‍ഖര്‍ വേഷമിടുന്നത്. തമിഴിലും തെലുങ്കിലുമായി ഒരുക്കിയ മഹാനടിയില്‍ ഇതുവരെ കാണാത്ത ലുക്കിലാണ് ഡിക്യു എത്തുന്നത്.

വൈജയന്തി മൂവീസിന്‍െ ബാനറില്‍ സ്വപ്ന ദത്ത് നിര്‍മിച്ച ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നാഗ് അശ്വിനാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News