കണ്ണൂരിന്റെ സമാധാനം തകര്‍ക്കാന്‍ പദ്ധതിയൊരുക്കി സംഘപരിവാര്‍; ആര്‍എസ്എസ് കേന്ദ്രത്തില്‍ നിന്ന് ബോംബും നിര്‍മ്മാണ സാമഗ്രികളും പിടികൂടി

കണ്ണൂര്‍: കീഴൂര്‍ പടിയില്‍ താഴെ ആര്‍എസ്എസ് കേന്ദ്രത്തില്‍ നിന്ന് ഉഗ്രശേഷിയുള്ള ബോംബും ബോംബ് നിര്‍മ്മാണ സാമഗ്രികളും പൊലീസ് പിടികൂടി.

പടിയില്‍ താഴെ അംഗന്‍വാടിക്ക് സമീപത്ത് നിന്നാണ് ഉഗ്രശേഷിയുള്ള സ്റ്റീല്‍ ബോംബും നിര്‍മ്മാണ സാമിഗ്രികളും പിടികൂടിയത്. കണ്ണൂരില്‍ നിന്ന് എത്തിയ ബോംബ് സ്‌ക്വാഡും ഇരിട്ടി പൊലീസും നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്.

മുമ്പും ഇതേ സ്ഥലത്ത് നിന്ന് ബോംബുകള്‍ കണ്ടെത്തിയിരുന്നു. പൈപ്പും വെടിമരുന്നും ഉള്‍പ്പെടെയുള്ള ബോംബ് നിര്‍മ്മാണ സാമഗ്രികള്‍ കണ്ടെടുത്തു.

കഴിഞ്ഞ ദിവസം പടിയില്‍ താഴെ അംഗന്‍വാടി കെട്ടിടത്തിന് മുകളില്‍ പടക്കത്തിന്റെ അവശിഷ്ടം കണ്ടെത്തിയിരുന്നു. ജീവനക്കാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.

തുടര്‍ച്ചയെന്നോണം വെള്ളിയാഴ്ച രാവിലെ കണ്ണൂരില്‍ നിന്ന് എത്തിയ ബോംബ്, ഡോഗ് സ്‌ക്വാഡുകളും ഇരിട്ടി പൊലീസും ചേര്‍ന്നാണ് പരിശോധന നടത്തിയത്. ബോംബ് സ്‌ക്വാഡ് എസ്‌ഐ ശശിധരന്‍, ഇരിട്ടി സിഐ രാജീവന്‍ വലിയവളപ്പില്‍, എസ്‌ഐ പിസി സഞ്ജയ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

തില്ലങ്കേരി കാര്‍ക്കോട്, ചാളപ്പറമ്പ് എന്നീ ആര്‍എസ്എസ് കേന്ദ്രങ്ങളില്‍ നിന്ന് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി വന്‍ ബോംബു ശേഖരവും ബോംബ് നിര്‍മാണ സാമഗ്രികളും പൊലീസ് പിടികൂടിയതിന് പിന്നാലെയാണ് കീഴൂര്‍ പടിയില്‍ താഴെ അംഗന്‍വാടിക്കടുത്തും പൊലീസ് ബോംബ് പിടികൂടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News