സിപിഐഎം പ്രവര്‍ത്തകനെ കൊന്നക്കേസിലെ ഒന്നാംപ്രതി, കോഴിയെ രക്ഷിക്കുന്നതിനിടെ കിണറ്റില്‍ വീണ് മരിച്ചു

കാഞ്ഞങ്ങാട്: സിപിഐഎം പ്രവര്‍ത്തകന്‍ മാങ്ങാട്ടെ എംബി ബാലകൃഷ്ണനെ കൊന്നക്കേസിലെ പ്രതി കിണറ്റില്‍ വീണു മരിച്ചു.

കേസിലെ ഒന്നാം പ്രതിയും കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ മാങ്ങാട് ആര്യടുക്ക സ്വദേശി പ്രജിത്ത് (32) ആണ് മരിച്ചത്. കോഴിയെ രക്ഷിക്കുന്നതിനിടെയാണ് ഇയാള്‍ കിണറ്റില്‍ വീണത്.

വെള്ളിയാഴ്ച്ച ഉച്ചയോടെയാണ് സംഭവം.

വീടിന് സമീപത്തെ കിണറ്റില്‍ വീണ കോഴിയെ പുറത്തെടുത്ത് മുകളില്‍ എത്തിയപ്പോള്‍ പിടിവിട്ട് താഴേക്ക് വീഴുകയായിരുന്നു. വീഴ്ച്ചയില്‍ പ്രജിത്തിന്റെ തലയ്ക്കും നടുവിനും ഗുരുതരമായി പരുക്കേറ്റിരുന്നു. ശ്വാസം മുട്ടല്‍ അനുഭവപ്പെട്ടതോടെയാണ് പ്രജിത്ത് പിടിവിട്ട് വീണതെന്നാണ് കരുതുന്നത്.

വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സ് പ്രജിത്തിനെ മംഗളൂരു യൂണിറ്റി ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

2013 സെപ്തംബര്‍ 16ന് തിരുവോണദിവസത്തിലാണ് മാങ്ങാട് ബാലകൃഷ്ണന്‍ കൊല്ലപ്പെട്ടത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here