ബിജെപിയെയും കോണ്‍ഗ്രസിനെയും വെല്ലുവിളിച്ച് സജി ചെറിയാന്‍; ആരോപണം തെളിയിച്ചാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കും; നാമനിര്‍ദ്ദേശ പത്രിക സ്വീകരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ആലപ്പുഴ: എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാന്‍ നാമനിര്‍ദ്ദേശ പത്രികയില്‍ സ്വത്തു വിവരങ്ങള്‍ മറച്ചു വെച്ചെന്ന ആരോപണം തള്ളി തെരഞ്ഞെടുപ്പ് കമ്മീഷന്‍. ആരോപണങ്ങള്‍ തള്ളിയ കമ്മീഷന്‍ സജി ചെറിയാന്റെ പത്രിക സ്വീകരിച്ചു.

ബിജെപിയും യുഡിഎഫും ചേര്‍ന്നാണ് സജി ചെറിയാനെതിരെ പരാതി നല്‍കിയിരുന്നത്. സ്വത്തു വിവരങ്ങള്‍ മറച്ചു വെച്ചെന്നായിരുന്നു ആരോപണം. എന്നാല്‍ സൂക്ഷ്മപരിശോധനയില്‍ പരാതിയില്‍ കഴമ്പില്ലെന്ന് കമ്മീഷന്‍ കണ്ടെത്തുകയായിരുന്നു.

ബിജെപിയും കോണ്‍ഗ്രസും ഉന്നയിച്ച ആരോപണത്തെ വെല്ലുവിളിച്ച് സജി ചെറിയാനും രംഗത്തെത്തി. ആരോപണങ്ങള്‍ക്ക് പിന്നില്‍ പരാജയഭീതിയാണെന്നും ആരോപണം തെളിയിച്ചാല്‍ താന്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കാമെന്നും സജി ചെറിയാന്‍ വ്യക്തമാക്കി.

അതേസമയം, ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച പത്രികകളുടെ സൂഷ്മ പരിശോധനയില്‍ ഒരെണ്ണം തള്ളി.

25 പ്രതികകളില്‍ തമിഴ്‌നാട് സ്വദേശി പത്മരാജന്റ പത്രികയാണ് തളളിയത്. മതിയായ രേഖകള്‍ ഇല്ലാത്തതിന്റെ പേരിലാണ് പത്രിക തള്ളിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News