ആന്ധ്രയിലെത്തിയ അമിത് ഷായ്ക്ക് നാണകേടിന്റെ ചരിത്രം; ജനത ഒന്നടങ്കം പ്രതിഷേധവുമായി തെരുവില്‍; വാഹനം അടിച്ചുതകര്‍ത്തു

അമരാവതി: ആന്ധ്രയിലെത്തിയ അമിത് ഷായുടെ വാഹനത്തിന്റെ ചില്ലുകള്‍ പ്രതിഷേധക്കാര്‍ എറിഞ്ഞുതകര്‍ത്തു.

ആന്ധ്ര പ്രദേശിന് പ്രത്യേക പദവി വേണമെന്നാവശ്യപ്പെട്ട് സമരം ചെയ്യുന്നവരാണ് അമിത്ഷായെ സംസ്ഥാനത്ത് കാലുകുത്താന്‍ അനുവദിക്കാതിരുന്നത്. തിരുമലൈയ്യില്‍ വച്ചാണ് ബിജെപി അധ്യക്ഷനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നത്.

പ്രതിഷേധക്കാരും പൊലീസും തമ്മില്‍ വാക്കേറ്റം നടക്കുന്നതിനിടെ പ്രവര്‍ത്തകരിലൊരാള്‍ അമിത് ഷായുടെ വാഹനവ്യൂഹത്തിലെ കാറിന് നേരെ കല്ലെറിയുകയായിരുന്നു.

പിന്നീട് പൊലീസെത്തിയാണ് ഷായെയും കൂട്ടരെയും രക്ഷപ്പെടുത്തിയത്. കര്‍ണാടകത്തിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ശേഷം തിരുപ്പതി ദര്‍ശനത്തിനായാണ് അമിത് ഷാ എത്തിയത്.

ക്ഷേത്രദര്‍ശനം കഴിഞ്ഞ് തിരിച്ചുവരികയായിരുന്ന അമിത് ഷായുടെ വാഹനമാണ് ടിഡിപി പ്രവര്‍ത്തകര്‍ തടഞ്ഞത്.

ക്ഷേത്രത്തിലേയ്ക്കുള്ള യാത്രയ്ക്കിടെ ശക്തമായ പ്രതിഷേധവും ഉയര്‍ന്നിരുന്നു.

ബിജെപിക്കെതിരെ വന്‍ പ്രതിഷേധമാണ് ആന്ധ്രയില്‍ തുടരുന്നത്. പ്രത്യേക പദവി നല്‍കാത്തതില്‍ പ്രതിഷേധിച്ച് ചന്ദ്രബാബു നായിഡുവിന്റെ തെലുങ്കു ദേശം പാര്‍ട്ടി എന്‍ഡിഎ സഖ്യം ഉപക്ഷേിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News