ബംഗാളില്‍ സിപിഐഎം പ്രവര്‍ത്തകനെ വെടിവെച്ചു കൊലപ്പെടുത്തി; അക്രമം തടയാതെ കാഴ്ചക്കാരായി പൊലീസ്

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ സിപിഐഎം പ്രവര്‍ത്തകനെ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വെടിവെച്ചുകൊന്നു.

ഭംഗറില്‍ പവര്‍ഗ്രിഡിനെതിരെ ഒന്നരവര്‍ഷമായി സമരമുഖത്തുള്ള ഹഫീസുള്‍ മൊല്ലയെയാണ് വെടിവെച്ചുകൊന്നത്.

പഞ്ചായത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി മച്ചിഭംഗയില്‍ നടന്ന റാലിക്കിടയിലേക്ക് തൃണമൂല്‍ ഗുണ്ടകള്‍ അക്രമം അഴിച്ചു വിടുകയായിരുന്നു.

തൃണമൂല്‍ ഗുണ്ടയായ അറബുലിന്റെ നേതൃത്വത്തിലെത്തിയ സംഘമാണ് വെടിവെച്ചതെന്ന് നാട്ടുകാര്‍ പറഞ്ഞു. അക്രമം തടയാതെ പൊലീസ് കാഴ്ചക്കാരായി നില്‍ക്കുകയാണുണ്ടായതെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here