ചരിത്രകാരന്‍മാരും ചരിത്ര പണ്ഡിതന്‍മാരും അവര്‍ണ്ണവിഭാഗത്തെ ഇപ്പോ‍ഴും അവഗണിക്കുന്നു: കോടിയേരി

വില്ലുവണ്ടിയാത്രയുടെ 125 ആം വാര്‍ഷികാഘോഷത്തിന്‍റെ ഭാഗമായി അയ്യന്‍കാളിയുടെ ജന്‍മസ്ഥലത്ത് പ്രതിമ നിര്‍മ്മിക്കാനൊരുങ്ങുന്നു. തിരുവനന്തപുരം വെങ്ങാനൂര്‍ പെരുങ്കാറ്റുവിളയില്‍ നിര്‍മ്മിക്കുന്ന പ്രതിമയുടെ ശിലാഫലകത്തിന്‍റെ ഉദ്ഘാടനം CPIM സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നിര്‍വ്വഹിച്ചു.

ചരിത്രകാരന്‍മാരും ചരിത്ര പണ്ഡിതന്‍മാരും അവര്‍ണ്ണവിഭാഗത്തെ ഇപ്പോ‍ഴും അവഗണിക്കുകയാണെന്ന് CPIM സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

വില്ലുവണ്ടിയാത്രയുടെ 125 ആം വാര്‍ഷികാഘോഷത്തിന്‍റെ ഭാഗമായാണ് അയ്യന്‍കാളിയുടെ ജന്‍മസ്ഥലമായ തിരുവനന്തപുരം വെങ്ങാനൂരിലെ പെരുങ്കാറ്റുവിളയില്‍ പ്രതിമ നിര്‍മ്മിക്കാനൊരുങ്ങുന്നത്.

CPIM തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രതിമനിര്‍മ്മാണത്തിനായി സ്ഥലം അനുവദിച്ചു നല്‍കിയത് അയ്യൻങ്കാളി കുടുംബാംഗമായ മധുസുദനായിരുന്നു.

പ്രതിമാ നിര്‍മ്മാണത്തിന്‍റെ ഭാഗമായുള്ള ശിലാഫലകത്തിന്‍റെ ഉദ്ഘാടനം CPIM സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നിര്‍വ്വഹിച്ചു.ചരിത്രകാരന്‍മാര്‍ ഇപ്പോ‍ഴും അവര്‍ണ്ണവിഭാഗത്തെ മറക്കുകയാണെന്ന് കോടിയേരി പറഞ്ഞു.

ഇതിന് ഉദാഹരണമാണ് തിരുവനന്തപുരത്തെ എംപിയായ ശശി തരൂര്‍, തന്‍റെ പുസ്തകത്തില്‍ നിന്ന് അയ്യങ്കാളിയെ ഒ‍ഴിവാക്കിയിരിക്കുന്നതെന്നും കോടിയേരി വ്യക്തമാക്കി.

CPIM ജില്ലാസെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ അദ്ധ്യക്ഷതവഹിച്ച ചടങ്ങില്‍ CPIM കോ‍വളം ഏര്യാസെക്രട്ടറി ഹരികുമാര്‍,ജില്ലാ കമ്മിറ്റി അംഗം രാജേന്ദ്രകുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

വില്ലുവണ്ടിയാത്രയുടെ 125 ആം വാര്‍ഷികാഘോഷത്തിന്‍റെ ഭാഗമായി ഈമാസം 16 ന് നടക്കുന്ന നവോത്ഥാന ബഹുജനസംഗമം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here