മോദിയുടെ കുതന്ത്രങ്ങള്‍ പുറത്ത്; 2019ലെ തിരഞ്ഞെടുപ്പിലേക്കുള്ള വിവിപാറ്റ് യന്ത്രങ്ങള്‍ സ്വകാര്യമേഖലയില്‍ നിന്ന് വാങ്ങണമെന്ന് മോദി; വിശ്വാസ്യതയെ ബാധിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

2019ലെ പൊതു തിരഞ്ഞെടുപ്പില്‍ ഉപയോഗിക്കാനുള്ള വിവിപാറ്റ് യന്ത്രങ്ങള്‍ സ്വകാര്യമേഖലയില്‍ നിന്ന് വാങ്ങണമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനോട് കേന്ദ്ര സര്‍ക്കാര്‍. ഇക്കാര്യമറിയിച്ച് കേന്ദ്ര നിയമന്ത്രാലയം തിരഞ്ഞെടുപ്പ് കമ്മീഷന് അയച്ച മൂന്ന് കത്തുകള്‍ വിവരവകാശ നിയമ പ്രകാരം പുറത്തായി.

സ്വകാര്യമേഖലയിലെ യന്ത്രങ്ങള്‍ ഉപയോഗിച്ചുള്ള വോട്ടെടുപ്പ് തിരഞ്ഞെടുപ്പിന്റെ വിശ്വാസ്യതയെ ബാധിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍. വോട്ടീങ് മെഷീനില്‍ ക്രമക്കേട് ഉണ്ടെന്ന് ആരോപണത്തിനിടെ കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം വിവാദമാകുന്നു.

2013ലെ സുപ്രീംകോടതി ഉത്തരവ് പ്രകാരം അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എല്ലാ ബൂത്തുകളിലും വോട്ടിങ്ങ് മെഷീനോടൊപ്പം വിവിപാറ്റും സജീകരിക്കാനുള്ള ഒരുക്കത്തിലാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍.

വോട്ടിങ്ങ് മെഷീനില്‍ രേഖപ്പെടുത്തിയ വോട്ട് കൃത്യമാണോയെന്ന് വോട്ടര്‍ക്ക് അറിയാന്‍ സ്ലിപ്പ് കൂടി നല്‍കുന്ന വിവിപാറ്റ് മെഷീനുകള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ പക്കല്‍ വളരെ കുറവാണ്.

നിലവില്‍ വിവിപാറ്റുകള്‍ തയ്യാറാക്കി നല്‍കുന്നത് പൊതുമേഖല സ്ഥാനപങ്ങളായ ബാഗ്ലൂരിലെ ഭാരത് ഇലക്‌ട്രോണിക്‌സ് ലിമിറ്റഡും,ഹൈദരബാദിലെ ഇലക്‌ട്രോണിക്‌സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയ്ക്കും 14 ലക്ഷം മെഷീനുകള്‍ നിര്‍മ്മിക്കാനുള്ള ഓര്‍ഡര്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയിട്ടുണ്ട്.

ഇതിനിടയിലാണ് കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടല്‍.പ്രതിരോധ മേഖലയ്ക്കും, ഐ.എസ്.ആര്‍.ഒയ്ക്കുമായി ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്ന ഈ പൊതുമേഖല സ്ഥാപനങ്ങളെ ഒഴിവാക്കി സ്വകാര്യമേഖലയിലെ കമ്പനികള്‍ നിര്‍മ്മിക്കുന്ന മെഷീനുകള്‍ വാങ്ങാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.

പ്രധാനമന്ത്രിയുടെ അഡീഷണ്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.കെ.മിശ്രയുടെ അദ്ധ്യക്ഷതയില്‍ 2016 ജൂലൈ 11ന് നടന്ന് ഉന്നത തല ഉദ്യോഗസ്ഥ യോഗത്തിന് ശേഷമാണ് ഇത്തരമൊരു ആവശ്യം ശക്തമായതെന്ന് ഒരു ഇംഗ്ലീഷ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

തുടര്‍ന്ന് ഇതേ ആവശ്യമുന്നയിച്ച് ജൂലൈ, സെപ്ന്റബറിലുമായി മൂന്ന് കത്തുകള്‍ കേന്ദ്ര നിയമന്ത്രാലയം തിരഞ്ഞെടുപ്പ് കമ്മീഷന് അയച്ചു. പക്ഷെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇത് വരെ ഇക്കാര്യം അംഗീകരിച്ചിട്ടില്ല.

വോട്ടീങ്ങ് മെഷീനെക്കുറിച്ച് വ്യാപക പരാതി നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ സ്വകാര്യമേഖലയിലെ മെഷീനുകള്‍ ഉപയോഗിക്കുന്നത് തിരഞ്ഞെടുപ്പിന്റെ വിശ്വാസ്യതയെ ബാധിക്കുമെന്ന് കമ്മീഷന്‍ ആശങ്കപ്പെടുന്നു.

വോട്ട് സുരക്ഷതയോടെ കൈകാര്യം ചെയ്യാന്‍ സ്വകാര്യ മേഖലയിലെ മെഷീനുകള്‍ക്ക് കഴിയുമോയെന്ന് പറയാനാകില്ലെന്നും കമ്മീഷന്‍ ചൂണ്ടികാണിക്കുന്നു. വോട്ടീങ്ങ് മെഷീന്റെ വിശ്വാസത തന്നെ സംശയ നിഴലിലായ സമയത്ത് സ്വകാര്യമേഖലയിലെ മെഷീനുകള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ നിര്‍ബന്ധം പിടിച്ചതാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നു. കേന്ദ്ര നിയമന്ത്രാലയം വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here