കൊച്ചി റോ റോ സര്‍വ്വീസ് തിങ്കളാ‍ഴ്ച മുതല്‍

പ്രതിസന്ധികള്‍ക്കും പ്രതിഷേധങ്ങള്‍ക്കും താത്ക്കാലിക പരിഹാരമെന്ന നിലയില്‍ കൊച്ചി റോ റോ സര്‍വ്വീസ് തിങ്കളാ‍ഴ്ച മുതല്‍ ഭാഗികമായി ആരംഭിക്കും. കെഎസ്ഐഎന്‍സി നല്‍കിയ കത്തിന്‍റെ അടിസ്ഥാനത്തില്‍ മേയറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സ്റ്റിയറിംഗ് കമ്മിറ്റിയിലാണ് തീരുമാനം. കെഎസ്ഐഎന്‍സി പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തില്ല. അതേസമയം മൂറിങ് ജെട്ടി നിര്‍മ്മാണത്തിലെ അപാകതകളില്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.

തിങ്കളാ‍ഴ്ച മുതല്‍ ദിവസവും എട്ട് മണിക്കൂര്‍ മാസ്റ്റര്‍ ഡ്രൈവറെ വച്ച് റോ റോ ഓടിക്കാമെന്നറിയിച്ച് കെഎസ്ഐഎന്‍സി കത്ത് നല്‍കിയതിന് പിന്നാലെയാണ് മേയറുടെ അധ്യക്ഷതയില്‍ സ്റ്റിയറിംഗ് കമ്മിറ്റി ചേര്‍ന്നത്. രണ്ട് വെസ്സലുകളും മു‍ഴുവന്‍ സമയവും ഓടിക്കാന്‍ പ്രാപ്തമാകാന്‍ ക‍ഴിയുന്ന തിയതി കൃത്യമായി അറിയിക്കാന്‍ കെഎസ്ഐഎന്‍സിയോട് ആവശ്യപ്പെടുമെന്ന് മേയര്‍ പറഞ്ഞു. മാത്രമല്ല യോഗത്തിലേക്ക് ക്ഷണിച്ചിട്ടും കെഎസ്ഐഎന്‍സി പങ്കെടുക്കാത്ത സാഹചര്യത്തില്‍ മന്ത്രിതല ഇടപെടല്‍ വേണമെന്നും മേയര്‍ ആവശ്യപ്പെട്ടു.

അതേസമയം റോ റോ ജങ്കാര്‍ അടുക്കുന്ന മൂറിംഗ് ജെട്ടിയുടെ നിര്‍മ്മാണത്തില്‍ അപാതകയുണ്ടെന്ന കെഎസ്ഐഎന്‍സിയുടെ നിലപാടില്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് കെ ജെ ആന്‍റണി ആവശ്യപ്പെട്ടു.

യോഗത്തിന് മുന്പ് ഷിപ് യാര്‍ഡ് അധികൃതരും കൊച്ചിന്‍ പോര്‍ട്ടും, കെഎസ്ഐഎന്‍സി ഉദ്യോഗസ്ഥരും വൈപ്പിനിലെ മൂറിംഗ് ജെട്ടികളുടെ നിര്‍മ്മാണം സംബന്ധിച്ച അപാകത നേരിട്ട് പരിശോധിച്ചിരുന്നു. റോ റോ സര്‍വ്വീസ് സ്വകാര്യ ഏജന്‍സിയെ ഏല്‍പ്പിക്കാനുളള നീക്കമാണ് നഗരസഭ നടത്തുന്നതെന്നാണ് പ്രതിപക്ഷ ആരോപണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News