‘ഇരയാകുന്നത് സ്ത്രികളും സ്കൂള്‍ കുട്ടികളും’; ഓണ്‍ലെെന്‍ പെണ്‍വാണിഭ സംഘത്തിലെ മുഖ്യപ്രതി പിടിയില്‍; വിവരങ്ങ‍ള്‍ ഇങ്ങനെ

തിരുവനന്തപുരം: ഓണ്‍ലൈന്‍ പെണ്‍വാണിഭക്കേസിലെ മുഖ്യപ്രതി തിരുവനന്തപുരത്ത് അറസ്റ്റിലായി. തിരുവനന്തപുരം ശാസ്തമംഗലം ഈയംകുളം തിങ്കനിവാസില്‍ രാജേഷ് എന്ന പ്രദീപ് കുമാറാണ് പിടിയിലായത്.

ഇയാള്‍ സോഷ്യല്‍ മീഡിയ വ‍ഴി, പെണ്‍വാണിഭം നടത്തിവന്ന സംഘത്തിലെ അംഗമാണ്.  ഡിജിറ്റല്‍ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇയാളെ, പിടികൂടിയത്.  സ്‌കൂള്‍ കുട്ടികളും, സ്ത്രീകളും ഇയാളുടെ    കെണിയില്‍ പെട്ടിട്ടുണ്ടെന്നാണ് വിവരം.  റൂബി എസ്‌കോര്‍ട്ട് എന്ന അപരനാമത്തില്‍ കുപ്രസിദ്ധനാണ് ഇയാള്‍.

ഇയാളെ വിശദമായി ചോദ്യം ചെയ്തതില്‍നിന്ന് സെക്‌സ് റാക്കറ്റിന്റെ പുതിയ കണ്ണികളെക്കുറിച്ച് രഹസ്യ വിവരം ലഭിച്ചതായും കൂടുതല്‍ പ്രതികള്‍ അറസ്റ്റിലാകുമെന്നും പൊലീസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News