ബാലഗംഗാധര തിലകിനെ തീവ്രവാദത്തിന്‍റെ പിതാവാക്കി രാജസ്ഥാനിലെ പാഠപുസ്തക സഹായി; പ്രതിഷേധം ശക്തമായിട്ടും പ്രതികരിക്കാതെ ബിജെപി സര്‍ക്കാര്‍

സ്വാതന്ത്ര്യ സമര സേനാനി ബാലഗംഗാധര തിലക് തീവ്രവാദത്തിന്റെ പിതാവാണെന്ന് രാജസ്ഥാനിലെ പാഠപുസ്തക സഹായി.

രാജസ്ഥാനിലെ സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ എട്ടാംതരം വിദ്യാര്‍ഥികളുടെ സാമൂഹ്യപഠനത്തിനായി തയാറാക്കിയ റഫറന്‍സ് പുസ്തകത്തിലാണ് അദ്ദേഹത്തിനെ തീവ്രവാദത്തിന്റെ പിതാവാക്കി ചിത്രീകരിച്ചിരിക്കുന്നത്.

രാജസ്ഥാന്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജുക്കേഷനുമായി അഫിലിയേറ്റ് ചെയ്ത സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ എട്ടാം തരം സാമൂഹ്യപഠന പുസ്തകത്തിന്റെ സഹായിയാണ് സ്വാതന്ത്ര്യ സമര സേനാനി ബാലഗംഗാധര തിലകിനെ തീവ്രവാദത്തിന്റെ പിതാവാക്കി അച്ചടിച്ചിരിക്കുന്നത്.

18, 19 നൂറ്റാണ്ടുകളിലെ ദേശീയ പ്രസ്ഥാനത്തിലെ സംഭവങ്ങള്‍ എന്ന വിഷയത്തെ ആസ്പദമാക്കിയിട്ടുള്ള 22ാം അധ്യായത്തിലെ 267ാം പേജിലാണ് അദ്ദേഹത്തെ  അധിക്ഷേപിച്ചിരിക്കുന്നത്.

ദേശീയ പ്രസ്ഥാനത്തിലേക്കുള്ള വഴികള്‍ തെളിയിച്ചതിനാല്‍ തിലകന്‍ തീവ്രവാദത്തിന്റെ പിതാവ് എന്ന പേരില്‍ അറിയപ്പെടുന്നു എന്നാണ് പുസ്തകത്തില്‍ വിശദീകരിച്ചിക്കുന്നത്.

അതേസമയം, കഴിഞ്ഞവര്‍ഷം ഇറക്കിയ ആദ്യ എഡിഷനിലെ തര്‍ജമയില്‍ തെറ്റുകടന്നു കൂടിയതാണെന്നും ഇത് തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് രണ്ടാമതെ എഡിഷനില്‍ തിരുത്തിയിയാണ് ഇറക്കിയതെന്നും പ്രസാധകര്‍ അറിയിച്ചു.

കഴിഞ്ഞ മാസമാണ് പുതിയ എഡിഷന്‍ പ്രസാധകരായ സ്റ്റുഡന്റ് അഡൈ്വസര്‍ പബ്ലിക്കേഷന്‍ പ്രൈവറ്റ് ലിമിറ്റഡ് പുറത്തിറക്കിയിരിക്കുന്നത്. രാജസ്ഥാന്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ഈ വിഷയത്തില്‍ ഇതുവരെ ഒരു പ്രതികരണവും വന്നിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News