ലോകക്രിക്കറ്റിലെ മിന്നും താരങ്ങളെല്ലാമുണ്ടായിട്ടും ഐപിഎല്‍ നടപ്പ് സീസണില്‍ കിതയ്ക്കുകയാണ് ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സ്. പത്ത് കളികളില്‍ ഏഴിലും പരാജയപ്പെട്ട കൊഹ്ലിയുടെ ടീം പോയിന്‍റ് പട്ടികയില്‍ ഏഴാം സ്ഥാനത്താണ്.
നാല് മത്സരങ്ങള്‍ മാത്രം ശേഷിക്കെ ബാംഗ്ലൂരിന് പ്ലേ ഓഫ് സാധ്യതകള്‍ നിലനിര്‍ത്താന്‍ അത്ഭുതങ്ങള്‍ സംഭവിക്കണം. മറ്റ് ടീമുകളുടെ ജയപരാജയങ്ങളെക്കാള്‍ ബാംഗ്ലൂരിന് മുന്നിലുള്ള വലിയ കടമ്പ ഇനിയുള്ള നാല് മത്സരങ്ങളിലും ജയം സ്വന്തമാക്കാനാകണമെന്നതാണ്.
മരണപോരാട്ടത്തിന് തയ്യാറെടുക്കുന്ന ബാംഗൂരിന് വലിയ തിരിച്ചടിയാകുന്ന വാര്‍ത്തയാണ് നായകന്‍ വിരാട് കൊഹ്ലി ഇന്ന് ഡല്‍ഹിക്കെതിരായ മത്സരത്തില്‍ കളിക്കാനിറങ്ങില്ലെന്നത്. എന്നാല്‍ കൊഹ്ലിയുടെ അഭാവത്തില്‍ ടീമിനെ നയിക്കാന്‍ എബി ഡിവില്ലേഴ്സ് എത്തുമെന്നത് ആരാധകര്‍ക്ക് ആവേശം പകരുന്നതാണ്.
ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് കോഹ്ലി വിട്ടു നില്‍ക്കുന്നത്. ഇന്നലെ പരിശീലനത്തിലും കോഹ്ലി ഇറങ്ങിയില്ല. മത്സരത്തിന് മുന്‍പ് പൂര്‍ണ ആരോഗ്യത്തിലേക്ക് കോഹ ലിക്ക് മടങ്ങി എത്താന്‍ സാധിച്ചില്ലെങ്കില്‍ എബിഡി പട നയിക്കും.
Get real time update about this post categories directly on your device, subscribe now.