പ്രസംഗത്തിനിടെ  വേദിയില്‍ പൊലീസുകാരന്‍  തളര്‍ന്നു വീണു; അടുത്തു ചെന്ന് ആശ്വസിപ്പിച്ച്  മുഖ്യമന്ത്രി പിണറായി; കരുതലിന് കെെയ്യടിച്ച് സോഷ്യല്‍ മീഡിയ 

ഒാര്‍ത്തഡോക്സ് ക്രെെസ്തവ യുവജന പ്രസ്ഥാനത്തിന്‍റെ രാജ്യന്തര സമ്മേളനത്തില്‍  തിരുവനന്തപുരത്ത്  സംസാരിക്കുകയായിരുന്നു, പിണറായി. പ്രസംഗത്തിനിടെ വേദിയില്‍  ഡ്യൂട്ടിക്കുണ്ടായിരുന്ന   പൊലീസുകാരന്‍, കു‍ഴഞ്ഞു വീ‍ഴുകയായിരുന്നു.

ശ്രീകാര്യം സ്റ്റേഷനിലെ  ഗ്രേഡ് എസ് ഐ ഷാഹുല്‍ ഹമീദാണ് കു‍ഴഞ്ഞു വീണത്.  ഉടന്‍ മുഖ്യമന്ത്രി പ്രസംഗം നിര്‍ത്തി. വേദിയിലുണ്ടായിരുന്നവര്‍ പ്രാഥമിക ശുശ്രൂഷ  നല്‍കി.

മുഖ്യമന്ത്രി പ്രസംഗത്തിന് ശേഷം,  ഷാഹുലിന്‍റെ അടുത്തെത്തി സുഖവിവരം അന്വേഷിച്ച ശേഷമാണ് മടങ്ങിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News