മലപ്പുറം: എടപ്പാളിലെ സിനിമാ തിയേറ്ററില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ ഒരാള്‍ക്കെതിരെ പൊലീസ് കേസെടുത്തു. തൃത്താല സ്വദേശി മൊയ്ദീനെതിരെയാണ് പൊലീസ് കേസെടുത്തത്.
ഇയാളെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
ഏപ്രില്‍ 16നാണ് സംഭവം.
തിയേറ്ററിലെ സിസി ടിവി ദൃശ്യങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്തുവന്നതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. അമ്മയെന്ന് തോന്നിപ്പിക്കുന്ന സ്ത്രീയുടെ സഹായത്തോടെയാണ് പ്രതി പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.
പീഡിപ്പിക്കുന്നത് സമീപത്ത് ഇരിക്കുന്ന സ്ത്രീ കാണുന്നുണ്ടെങ്കിലും അവര്‍ പ്രതികരിക്കുകയോ തടയാന്‍ ശ്രമിക്കുകയോ ചെയ്യുന്നില്ലെന്ന്് വീഡിയോ വ്യക്തമാക്കുന്നു.
ദൃശ്യങ്ങള്‍ സഹിതം ചൈല്‍ഡ് ലൈന്‍ അധികൃതര്‍ പരാതി നല്‍കിയിട്ടും പൊലീസ് കേസെടുക്കാന്‍ വൈകിയെന്നും ആരോപണമുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here