നഴ്സിംഗ് കോളേജുകൾ കൂണുകൾ പോലെ മുളച്ചു പൊങ്ങുന്നത് നിലവാര തകർച്ചയ്ക്ക് ഇടയാക്കുന്നുവെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചർ

കൂണുകൾ പോലെ നഴ്സിംഗ് കോളേജുകൾ മുളച്ചു പൊങ്ങുന്നത് നിലവാര തകർച്ചയ്ക്ക് ഇടയാക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചർ.

ആശുപത്രികളിൽ മികച്ച പരിശീലനത്തിലൂടെ നിലവാരം ഉയർത്താനുള്ള പ്രവർത്തനങ്ങൾ സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. മികച്ച നഴ്സുമാർക്കുള്ള ജില്ലാ സംസ്ഥാന അവർഡുകൾ ആരോഗ്യ മന്ത്രി നഴ്സസ് ദിനത്തിൽ വിതരണം ചെയ്തു.

ലോക നഴ്സസ് ദിനത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം കണ്ണൂരിൽ നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചർ. ലോകം മുഴുവൻ ജോലി ചെയ്യുന്ന മലയാളികളായ നഴ്സുമാർ കേരളത്തിന്റെ അഭിമാനമാണെന്നു ആരോഗ്യ മന്ത്രി പറഞ്ഞു.

ലോകത്ത് എവിടെ പോയാലും മലയാളികളായ നഴ്സുമാർ മികച്ച നിലവാരം പുലർത്തുന്നവരാണ് എന്ന അഭിപ്രായം കേൾക്കാം. എന്നാൽ അടുത്ത കാലത്തായി ഇതിന് ചെറിയ മാറ്റം സംഭവിച്ചിട്ടുണ്ട്. മറ്റു രാജ്യക്കാരായ നഴ്സുമാർ ആ സ്ഥാനം കൈയ്യടക്കി കൊണ്ടിരിക്കുന്നു.

മലയാളി നഴ്സുമാരുടെ നിലവാരത്തിൽ ചെറിയ ഇടിവ് സംഭവിച്ചത് കൂണുകൾ പോലെ നഴ്സിങ് കോളേജുകൾ മുളച്ചു പൊന്തിയത് കൊണ്ടാണെന്നും ശൈലജ ടീച്ചർ പറഞ്ഞു.

ജോലി സ്ഥലത്തെ മികച്ച പരിശീലനമാണ് അതിനുള്ള പരിഹാരം. സംസ്ഥാന സർക്കാർ അത്തരം പ്രവർത്തനങ്ങൾക്കാണ് നേതൃത്വം നൽകുന്നത്. മികച്ച പരിശീലനത്തിലൂടെ ആതുര സേവന രംഗത്ത് കേരളത്തിന്റെ കുതിപ്പ് തുടരാൻ കഴിയുമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.

കണ്ണൂർ ഗവണ്മെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ നടന്ന നഴ്സസ് ദിന പരിപാടിയിൽ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. മികച്ച നഴ്സുമാർക്കുള്ള ജില്ലാ സംസ്ഥാന അവാർഡുകൾ ചടങ്ങിൽ വച്ച് വിതരണം ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News