എടപ്പാളിലെ സിനിമ തീയറ്ററില്‍ പീഡനം; പ്രതി മൊയ്തീന്‍ കുട്ടി കസ്റ്റഡിയില്‍

മലപ്പുറത്ത് തിയ്യറ്ററില്‍ പെണ്‍കുട്ടിയെ പീഡനത്തിരയാക്കിയ സംഭവത്തില്‍ പ്രതി കസ്റ്റഡിയില്‍. തൃത്താല സ്വദേശി മൊയ്തീന്‍കുട്ടിയെയാണ് കസ്റ്റഡിയിലെടുത്തത്. ഇയാള്‍ തിയ്യറ്ററിലെത്തിയ വാഹനത്തിന്റെ നമ്പര്‍ പരിശോധിച്ചാണ് പിടികൂടിയത്

കഴിഞ്ഞ മാസം 18നാണ് സംഭവം. അമ്മയെന്ന് തോന്നിക്കുന്ന സ്ത്രീയോടൊപ്പം എടപ്പാളിലെ തിയ്യറ്ററിലെത്തിയ പെണ്‍കുട്ടിയാണ് പീഡനത്തിനിരയായത്.

ലൈംഗികമായി പെണ്‍കുട്ടിയെ ഉപദ്രവക്കുന്ന ദൃശ്യങ്ങള്‍ തിയ്യറ്ററിലെ സി സി ടിവിയില്‍ പതിഞ്ഞു. തുടര്‍ന്ന് തിയ്യറ്റര്‍ ഉടമകള്‍ ഈ ദൃശ്യങ്ങള്‍ ചൈല്‍ഡ് ലൈന്‍ അധികൃതര്‍ക്ക് കൈമാറുകയായിരന്നു.

കഴിഞ്ഞ 26ന് ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം ചൈല്‍ഡ് ലൈന്‍ ഉദ്യോഗസ്ഥര്‍ പോലിസിന് നേരിട്ട് പരാതി നല്‍കി.

പ്രതിയെത്തിയ ആഡംബരക്കാറിന്റെ നമ്പര്‍ പോലിസ് പരിശോധിച്ചു. തുടര്‍ന്നാണ് തൃത്താല സ്വദേശി മൊയ്തീന്‍കുട്ടിയെ പോലിസ് പിടികൂടിയത്. കുട്ടിയുടെ കൂടെയുണ്ടായിരുന്ന സ്ത്രീയെയും പോലിസ് തിരച്ചറിഞ്ഞിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News