ലൈംഗികാരോപണം; മുസ്ലിംലീഗ് നേതാവ് ജബ്ബാര്‍ ഹാജിയെ സമസ്ത ലീഗല്‍സെല്‍ ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് പുറത്താക്കി

മുസ്ലിംലീഗ് നേതാവ് ജബ്ബാര്‍ ഹാജിയെ ലൈംഗികാരോപണത്തെത്തുടര്‍ന്ന് സമസ്ത ലീഗല്‍സെല്‍ ചെയര്‍മാന്‍സ്ഥാനത്തുനിന്ന് പുറത്താക്കി. സമസ്തയുമായി ബന്ധപ്പെട്ട എല്ലാ ചുമതലകളില്‍ നിന്നും ജബ്ബാര്‍ ഹാജിയുടെ രാജി എഴുതിവാങ്ങണമെന്ന് കോഴിക്കോട്ട് ചേര്‍ന്ന സമസ്തനേതൃയോഗം ആവശ്യപ്പെട്ടിരുന്നു.

സമസ്തയുടെ ചരിത്രത്തില്‍ ആദ്യമായാണ് മുശാവറയുടെ മുമ്പില്‍ ലൈംഗീകാരോപണം പരാതിയായെത്തുന്നത്. ലീഗല്‍സെല്‍ ചെയര്‍മാന്‍ ജബ്ബാര്‍ ഹാജിക്കെതിരെയാണ് പരാതി. ഇക്കാര്യം ചര്‍ച്ചചെയ്യാന്‍ ചേര്‍ന്ന സമസ്ത മുശാവറയോഗം എം ടി അബ്ദുല്ല മുസ്ല്യാരുടെ എതിര്‍പ്പിനെത്തുടര്‍ന്ന് നടപടിയെടുക്കാതെ പിരിഞ്ഞിരുന്നു.

തുടര്‍ന്ന് വനിതാകമ്മിഷനിലും പരാതിയെത്തി. ഒപ്പം മാധ്യമങ്ങളിലും വാര്‍ത്തയായതോടെയാണ് സമസ്ത നേതാക്കള്‍ വീണ്ടും ഇടപെട്ടത്. നടപടി ചര്‍ച്ചചെയ്യാനായി കോഴിക്കോട്ട് ചേര്‍ന്ന യോഗത്തില്‍ സമസ്തയുടെ പ്രസിഡന്റ് ജിഫ്രിതങ്ങള്‍, പാണക്കാട് ഹൈദരലി തങ്ങള്‍ തുടങ്ങി മുതിര്‍ന്ന നേതാക്കള്‍ പങ്കെടുത്തില്ല.

എന്നാല്‍ എസ് വൈ എസ്, എസ് കെ എസ് എസ് എഫ് നേതാക്കള്‍ നടപടി വൈകരുതെന്ന് നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. ബഹാവുദ്ദൂന്‍ നദ് വി കൂരിയാട് ഹൈദരലി തങ്ങളെ ഫോണില്‍ വിളിച്ച് പ്രശ്‌നത്തിന്റെ ഗൗരവമറിയിച്ചു. തുടര്‍ന്ന് ജബ്ബാര്‍ഹാജിയോടെ്‌സമസ്തയുടെ ഭാരവാഹിത്വങ്ങളില്‍നിന്ന് രാജി ആവശ്യപ്പെട്ടിട്ടുണ്ട്.

മുസ്ലിം ലീഗ് കൊണ്ടോട്ടി മണ്ഡലം പ്രസിഡന്റും സംസ്ഥാനപ്രവര്‍ത്തക സമിതി അംഗവുമാണ്് ജബ്ബാര്‍ ഹാജി. ഇപ്പോഴുയര്‍ന്ന ആരോപണങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുസ്ലിം ലീഗ് യോഗം ഉടന്‍ ചേരും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here