അറുപതുകാരിയെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണി; ബിജെപി നേതാവിനെതിരെ കേസെടുത്തു

നെയ്യാറ്റിൻകര സ്വദേശിയായ അറുപതുകാരിയെ ഫോണിലൂടെ തെറിവിളിച്ചതായും ബലാത്സംഗ ഭീഷണിമുഴക്കിയതായും ബിജെപി നേതാവിനെതിരെ പരാതി.

തൃശ്ശൂർ സ്വദേശിയായ അഭിഭാഷകൻ കെ.വി.ഗുരൂവായൂരപ്പനെതിരെയാണ് നെയ്യാറ്റിൻകര സ്വദേശിയായ സുകുമാരി പരാതിനൽകിയിരിക്കുന്നത്.

പരാതിയിൽ നെയ്യാറ്റിൻകര പൊലീസ് കേസെടുത്തു. ഫോൺകോളുകളിലൂടെ നിരന്തരം ഗുരുവായൂരപ്പൻ വിളിച്ച് തന്നെയും മകളെയും ബലാത്സംഗം ചെയ്യുമെന്ന് പറയുമായിരുന്നു. മാർച്ച് മാസം അവസാനത്തോടെയാണ് ഇയാൾ ഫോൺവിളി ആരംഭിച്ചതെന്നും പിന്നെ പത്ത് ലക്ഷം രൂപ ആവശ്യപ്പെട്ടുവെന്നും പരാതിയിൽ പറയുന്നു.

സംഭാഷം റെക്കോർഡ് ചെയ്തു സുകുമാരി പരാതിക്കൊപ്പം പൊലീസിൽ ഏൽപ്പിച്ചു.സത്രീത്വത്തെ അപമാനിച്ചതിനും അസഭ്യം പറഞ്ഞതിനുമാണ് ഗുരുവായൂരപ്പനെതിരെ കേസെടുത്തത്.

ഫോൺവിളിക്ക് പിന്നിലെ കാരണവും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഗുരുവായൂരപ്പനെ സ്റ്റേഷനിൽ എത്താൻ രേഖാമൂലം അറിയിച്ചിട്ടുണ്ടെന്ന് നെയ്യാറ്റിൻകര ഡി വൈ എസ് പി പറഞ്ഞു.

ക‍ഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ തൃശൂർ അളകപ്പനഗറിൽ ബിജെപിയുടെ ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാ‍ർത്ഥിയായിരുന്നു ഇയാൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News