പശ്ചിമബംഗാള്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ് റാലിക്കിടെ യുവാവ് വെടിയേറ്റു മരിച്ച സംഭവം; തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ അറസ്റ്റില്‍

പശ്ചിമബംഗാള്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ സ്വതന്ത്ര സ്ഥാനാര്‍ഥി റാലിക്കിടെ യുവാവ് വെടിയേറ്റു മരിച്ച സംഭവത്തില്‍ മുന്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എയെ അറസ്റ്റു ചെയ്തു.

തെരഞ്ഞെടുപ്പിന് നാമനിര്‍ദേശ പത്രിക നല്‍കാന്‍ വരുന്നവരേയും തൃണമൂല്‍ കോണ്‍ഗ്രസിനെതിരെ പ്രവര്‍ത്തിക്കുന്നവരെയും ആക്രമത്തിലൂടെ നേരിടുന്ന രീതിയാണ് നിലവില്‍ പശ്ചിമ ബംഗാളിലുള്ളത്.

ഹാഫിജുര്‍ റഹ്മാന്‍ എന്ന ഇരുപതിയെട്ടു വയസ്സുകാരനെയാണ് അറബുള്‍ ഇസ്ലാം എന്ന തൃണമൂല്‍ കോണ്‍ഗ്രസ് മുന്‍ എംഎല്‍എയുടെ നേതൃത്വത്തിലുള്ളവര്‍ വെടിവെച്ചു കൊലപ്പെടുത്തിയത്.

പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായ മത്സരിക്കുന്ന ഇശ്‌റഫിഖ് മൊല്ലയുടെ റാലിക്ക് നേതൃത്വം വഹിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇത്തരമൊരു ആക്രമമഴിച്ചുവിട്ടത്.

റാലി ബംഗാളിലെ ബാംഗറില്‍ എത്തിയപ്പോഴാണ് റഹ്മാന്‍ വെടിയേറ്റു മരിച്ചത്. എന്നാല്‍ റാലി നീങ്ങിക്കൊണ്ടിരിക്കുമ്പോള്‍തന്നെ വെടിവെപ്പ് തുടങ്ങിയിരുന്നെന്ന് ദൃക്‌സാക്ഷികള്‍ വ്യക്തമാക്കി.

അതേസമയം നതുന്‍ഹത്തി ബസാര്‍ എത്തിയപ്പോള്‍ ഇസ്ലാമിന്റെ ആളുകള്‍ റാലിക്ക് നേരെ ബോംബേറ് തുടങ്ങിയെന്നും ആ സമയം അറബുള്‍ ഇസ്ലാമും അയാളുടെ മകനും സഹോദരനും സംഭവ സ്ഥലത്തു ഉണ്ടായിരുന്നെന്നും കമ്മിറ്റി വക്താവ് ഹസന്‍ മിര്‍സ വ്യക്തമാക്കി.

എന്നാല്‍ ഇതുവരെ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് നേരെ നടന്നിരുന്ന തൃണമൂലിന്റെ ആക്രമണങ്ങളില്‍ കണടിച്ചിരുന്ന പൊലീസ് ഇത്തവണ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചാണ് അറസ്റ്റ് നടത്തിയത്. അറബുള്‍ ഇസ്ലാം ബാംഗറില്‍ മുന്‍മ്പ് നടന്ന കലാപത്തിലും കുറ്റാരോപിതായിരുന്നു.

തൃണമൂലിനെതിരെ സമരം ചെയ്യുന്നവരെ മാവോയിസ്റ്റുകള്‍ ആണെന്ന നിലപാടില്‍ നിരവധി കള്ളക്കേസുകള്‍ ആണ് മമതയുടെ സര്‍ക്കാര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.പല അക്രമ സംഭവങ്ങളും തടയാതെ പൊലീസ് കാഴ്ചക്കാരായി നില്‍ക്കുന്ന സാഹചര്യമാണ് പശ്ചിമബംഗാളിലുള്ളത്.

സിപിഐഎം അടക്കമുള്ള സ്ഥാനാര്‍ത്ഥികളെ ആക്രമിച്ച് നാമനിര്‍ദേശാ പത്രികാ സമര്‍പ്പണം തടഞ്ഞ് തൃണമൂല്‍ ജയിച്ച ഇരുപതിനായിരം സീറ്റുകളില്‍ ഫലപ്രഖ്യാപിക്കേണ്ടെന്ന് കഴിഞ്ഞ ദിവസം സുപ്രീംകോടതി ഉത്തരവിട്ടിരുന്നതും തൃണമൂലിന് തിരിച്ചടിയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News