ക്യാൻസർ രോഗിയായ തൃശൂർ സ്വദേശിയെ വർഷങ്ങളോളം കള്ളക്കേസിൽ കുടുക്കി പീഡിപ്പിച്ചു; കെ രാധാകൃഷ്ണന്‍റെ പ്രതികാര നടപടികൾക്ക് കൂടുതൽ തെ‍ളിവ്

മുൻ എസ്.പി കെ.രാധാകൃഷ്ണന്‍റെ പ്രതികാര നടപടികൾക്ക് കൂടുതൽ തെ‍ളിവ്. ക്യാൻസർ രോഗിയായ സേവിസ് എന്ന തൃശൂർ സ്വദേശിയെ വർഷങ്ങളോളമാണ് കള്ളക്കേസിൽ കുടുക്കി രാധാകൃഷ്ണൻ പീഡിപ്പിച്ചത്. നിയമസഭാ സമിതിയുടെ ഇടപെടലാണ് കേസിൽ ഡേവിസിന് അനുഗ്രഹമായത്.

പൊലീസ് സേനയിലാകട്ടെ എക്സൈസിലാകട്ടെ KSEBയിലാകട്ടെ കെ.രാധാകൃഷ്ണൻ എന്ന ഉദ്യോഗസ്ഥന്‍റെ നിയമ വിരുദ്ധ പ്രവർത്തനങ്ങൾ തുടർ കഥയായിരുന്നു. 2004ൽ തൃശൂർ സ്വദേശിയായ ഡേവിസ് എന്നയാളെ വർഷങ്ങളാണ് രാധാകൃഷ്ണൻ കള്ളക്കേസിൽ കുടുക്കി പീഡിപ്പിച്ചത്.

ഒല്ലൂർ സി.ഐ ആയിരിക്കെ രാധാകൃഷ്ണന്‍റെ സഹപ്രവർത്തകനായ നെൽവിൽ എന്ന ഉദ്യോഗസ്ഥന്‍റെ അവിഹിത ബന്ധങ്ങൾ ചോദ്യം ചെയ്തതിനാണ് സേവിസിനെതിരെ കേസ് എടുത്ത് പീഡിപ്പിച്ചത്. ക്യാൻസർ രോഗ ബാധയെ തുടർന്ന് മോശം അവസ്ഥയിലായ വ്യക്തി കൂടിയായിരുന്നു ഡേവിസ്.

നീതിക്കു വേണ്ടി ഏറ്റവും ഒടുവിൽ ഡേവിസ് നിയമസഭാ സമിതിക്ക് മുന്നിലെത്തി. സമിതി നടത്തിയ പരിശോധനയിൽ കേസ് വീണ്ടും അന്വേഷിക്കാൻ തീരുമാനമായി. പുനരന്വേഷണത്തിൽ സേവിസിനെ കെ.രാധാകൃഷ്ണൻ എന്ന സി.ഐ കള്ളക്കേസിൽ കുടുക്കിയതായും, ഇതിൽ ഉദ്യോഗസ്ഥന്‍റെ ഭാഗത്ത് നിന്നും ഗുരുതരമായ വീ‍ഴ്ച സംഭവിച്ചതായും കണ്ടെത്തി.

2013ലാണ് പുനരന്വേഷണ റിപ്പോർട്ട് വരുന്നത്.എന്നാൽ അന്നത്തെ UDF സർക്കാർ കെ.രാധാകൃഷ്ണനെതിരായ ഇൗ റിപ്പോർട്ടും പൂ‍ഴ്ത്തി. രാധാകൃഷ്ണനെതിരെ വകുപ്പുതല നടപടിയെടുക്കണമെന്ന റിപ്പോർട്ടാണ് സർക്കാർ നടപടിയെടുക്കാതെ മാറ്റിയത്.

കള്ളക്കേസെടുത്ത് പീഡിപ്പിച്ചതിന് കെ.രാധാകൃഷ്ണനെതിരെ നടപടി ആവശ്യപ്പെട്ട് ഡേവിസ് തന്‍റെ നിയമ പോരാട്ടം തുടർന്നു. എന്നാൽ ഇതിൽ നടപടിയെടുക്കാതെ ക‍ഴിഞ്ഞ സർക്കാർ കാലതാമസം വരുത്തി. തുടർന്ന് LDF സർക്കാർ വന്നപ്പോൾ മാഫിയ ബന്ധത്തിന്‍റെ അടിസ്ഥാനത്തിൽ രാധാകൃഷ്ണനെ സസ്പെന്‍റും ചെയ്തിരുന്നു.

നിലവിൽ ഇപ്പോൾ കൺഫേർഡ് IPS ലഭിക്കാത്തതിനെ തുടർന്ന് സർവീസിൽ നിന്നും രാധാകൃഷ്ണൻ വിരമിച്ചു. പൊലീസ് ഉദ്യോഗസ്ഥനെന്ന നിലയിൽ മോശം ട്രാക്ക് റെക്കോർഡ് തെളിയിക്കുന്നതാണ് കെ.രാധാകൃഷ്ണന്‍റെ ക‍ഴിഞ്ഞകാലം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News