അമ്മയുടെ വരികൾക്ക് ദൃശ്യഭാഷ്യം രചിച്ച് മകൾ; വ്യത്യസ്തരായി ഈ അമ്മയും മകളും

ഈ മാതൃദിനത്തിൽ വ്യത്യസ്തരാവുകയാണ് ഒരു അമ്മയും മകളും. അമ്മ എഴുതിയ വരികൾക്ക് ദൃശ്യഭാഷ്യം രചിക്കുകയാണ് ലീന വിശ്വംഭരൻ എന്ന മകൾ. ലീനയുടെ മകളാണ് എന്റെ അമ്മ എന്ന മ്യൂസിക്ക് ആൽബത്തിൽ അഭിനയിക്കുന്നത് .

അമ്മ സുഷമ വിശ്വംഭരൻ കണ്ട കാഴ്ചകളെ അതിന്റെ ആത്മാവ് ചോരാതെ ദൃശ്യമായി പുനർനിർമ്മിക്കുകയാണ് ലീന വിശ്വംഭരൻ എന്ന മകൾ. എന്റെ അമ്മ എന്ന സംഗീത ആൽബത്തിന്റെ കഥയും സംവിധാനവും ലീനയുടേതാണ്. ആൽബത്തിൽ ലീനയുടെ മകളും അഭിനയിച്ചിട്ടുണ്ട്.

സൗമ്യ സദാനന്ദൻ ഈണം പകർന്ന ഗാനം ആലപിച്ചിരിക്കുന്നത് സിതാര ബാലകൃഷ്ണനാണ്. കവയത്രിയും നർത്തകിയുമായ മീര നായർ ആണ് ‘അമ്മ വേഷത്തിൽ അഭിനയിക്കുന്നത്. ശ്രീകുമാർ ശാസ്തായാണ് ഛായാഗ്രാഹകൻ. പിറവത്തെ പടത്തോൾ മനയിൽ 3 ദിവസം കൊണ്ടാണ് ആൽബം ചിത്രീകരിച്ചത്.

കൊച്ചി ലീ വേ ഡാൻസ് അക്കാദമിയിലെ ക്രിയേറ്റിവ് ഡയറക്ടറാണ് ലീന. ഈ മാതൃദിനത്തിൽ രണ്ടു തലമുറകൾ ചേർന്ന് അമ്മക്കായി നൽകിയ സമർപ്പണം തന്നെയാണ് ഈ ആൽബം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News