അമിതമായി ബാക്ടീരിയയുടെ സാന്നിദ്ധ്യം; ശാസ്താംകോട്ട ശുദ്ധജല തടാകജലത്തിൽ നിന്നുള്ള പമ്പിംങ് നിർത്തി വച്ചു; ആശങ്കയില്‍ നാട്ടുകാര്‍

കൊല്ലത്ത് ശാസ്താംകോട്ട ശുദ്ധജല തടാകജലത്തിൽ നിന്നുള്ള പമ്പിംങ് താൽകാലികമായി നിർത്തി വച്ചു.തടാക ജലത്തിൽ അമിതമായി ബാക്ടീരിയയുടെ സാന്നിദ്ധ്യം കണ്ടെത്തിയതിനെ തുടർന്നാണ് പമ്പിംങ് നിർത്തിയത്.ഇതോടെ കൊല്ലം നഗരം ഉൾപ്പടെ 5 പഞ്ചായത്തുകളിലും കുടിവെള്ള വിതരണം നിലച്ചു.

കഴിഞ്ഞ ഒരാഴ്ചയായി ശാസ്താംകോട്ടയിൽ നിന്ന് പമ്പ് ചെയ്യുന്ന ശുദ്ധജലത്തിൽ മാലിന്യം കലരുന്നതായി പരാതി ഉയർന്നിരുന്നു.

വെള്ളം തിളപിക്കുമ്പോൾ പതഞ്ഞു പൊങുകയും ചെയ്തതോടെയാണ് ജല വകുപ്പ് പരിശോധന നടത്തിയത്. സാമ്പിൾ ശേഖരിചു നടന്ന പരിശോധനയിൽ തടാകത്തിൽ ഇരുമ്പിന്റെ അംശം ക്രമാതീഥമായി ഉയർന്ന നിലയിലാണെന്ന് രാശപരിശോധനാ ഫലവും ലഭിച്ചു തുടർന്നാണ് സൂപ്പർ ക്ലോറിനേഷൻ ചെയ്യുന്നതിന്റെ ഭാഗമായി തടാകത്തിൽ നിന്നുള്ള പമ്പിംങ് നിർത്തിവെച്ചതെന്ന് അധികൃതർ അറിയിച്ചു.

പമ്പിംങ് നിർത്തിയത് കൊല്ലം നഗരം ഉൾപ്പടെ 5 പഞ്ചായത്തുകളിലേകുള്ള കുടിവെള്ള വിതരണത്തേ പ്രതികൂലമായി ബാധിച്ചു. കൊല്ലം നഗരത്തിലേക്ക് മാത്രം പ്രതിദിനം 30 എം.ൽ.ഡി. വേണ്ടിടത്ത് 12 എം.എൽ.ഡി.മാത്രമെ നൽകുന്നുള്ളു.

രണ്ട് പ്ലാന്റുകളിൽ നിന്നായി 90 എം.എൽ.ഡി പമ്പ് ചെയ്യാമെങ്കിലും തടാകത്തിലെ ജല നിരപ്പ് താഴ്ന്നതിനാൽ പമ്പിംങ് പൂർണ്ണതോതിൽ നടക്കുന്നില്ല.ശാസ്താം കോട്ടയുടെ സമീപ പഞ്ചായത്തുകളിലും കുടിവെള്ള വിതരണം മൂന്ന് ദിവസത്തിനും ശേഷം മാത്രമെ പുനഃസ്ഥാപിക്കു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News