മലയാള സിനിമയിലെ മുത്തശ്ശൻ ഉണ്ണികൃഷ്ണൻ നമ്പൂതിരിക്ക് ജന്മനാടിന്റെ ആദരം; കൈരളി ടിവി യും ദൃശ്യ പയ്യന്നൂരും ചേർന്നൊരുക്കുന്ന മെഗാഷോ ഇന്ന്

മലയാള സിനിമയിലെ മുത്തശ്ശൻ ഉണ്ണികൃഷ്ണൻ നമ്പൂതിരിക്ക് ഇന്ന് ജന്മ നാടിന്റെ ആദരം. കൈരളി ടിവി യും ദൃശ്യ പയ്യന്നൂരും ചേർന്ന് സംഘടിപ്പിക്കുന്ന ഗുരു വന്ദനം മെഗാ ഷോയിൽ വച്ചാണ് ഉണ്ണികൃഷ്ണൻ നമ്പൂതിരിയെ ആദരിക്കുന്നത്.

ഇന്ന് വൈകുന്നേരം 6 മണി മുതൽ പയ്യന്നൂർ ഗവണ്മെന്റ് ബോയ്സ് ഹൈസ്‌കൂൾ അങ്കണത്തിൽ പ്രത്യേകം സജ്ജീകരിച്ച വേദിയിലാണ് മെഗാ ഷോ അരങ്ങേറുന്നത്.

മലയാള സിനിമയിലെ മുത്തച്ഛൻ ഉണ്ണികൃഷ്ണൻ നമ്പൂതിരിയെ ആദരിക്കുന്ന ചടങ്ങിന് സാക്ഷ്യം വഹിക്കാൻ ജന്മനാടായ പയ്യന്നൂർ ഒരുങ്ങി. കൈരളി ടി വി യും ദൃശ്യ പയ്യന്നൂരും ചേർന്നാണ് ഗുരുവന്ദനം എന്ന പേരിൽ ഉണ്ണികൃഷ്ണൻ നമ്പൂതിരിയെ ആദരിക്കുന്നത്.

ചടങ്ങിൽ വച്ച് ആരോഗ്യ കുടുംബ ക്ഷേമ മന്ത്രി ശൈലജ ടീച്ചർ ഉണ്ണികൃഷ്ണൻ നമ്പൂതിരിക്ക് ഉപഹാരം നൽകും. നിരവധി പ്രമുഖ താരങ്ങൾ അണിനിരക്കുന്ന സംഗീത നൃത്ത ഹാസ്യ വിരുന്ന് ആഘോഷ രാവിന് മാറ്റുകൂട്ടും.

കൈരളി ടി വി ഒരുക്കുന്ന മെഗാ ഷോയിൽ റിമി ടോമി ഉണ്ണി മേനോൻ എന്നിവർ നേതൃത്വം നൽകുന്ന സംഗീത വിരുന്ന്,സിനിമ താരങ്ങളായ രമ്യ നമ്പീശൻ, പാരിസ് ലക്ഷ്മി തുടങ്ങിയവരുടെ നേതൃത്വത്തിൽ നൃത്ത സന്ധ്യ, കാര്യം നിസാരം ഫെയിം അനീഷ് രവി, അനു ജോസഫ് എന്നിവർ അവതരിപ്പിക്കുന്ന ഹാസ്യ പരിപാടി തുടങ്ങിയവ അരങ്ങേറും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here