കൊളീജിയം മുന്‍ തീരുമാനത്തില്‍ ഉറച്ചു നിന്നത് ജൂഡിഷ്യറിയുടെ അഭിമാനം ഉയര്‍ത്തിപ്പിടിക്കുന്നത്: എംവി ജയരാജന്‍

സുപ്രീംകോടതി ജഡ്ജി നിയമനം ഏറെ വിവാദം സൃഷ്ടിച്ചിരിക്കുകയാണ്. ഉത്തരാഖണ്ഡിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയ കേന്ദ്രസർക്കാർ നടപടി റദ്ദാക്കിയെന്ന ഏക കാരണത്താൽ വിധി പറഞ്ഞ ജഡ്ജിയുടെ കാര്യത്തിൽ മാത്രം കൊളീജിയം ശുപാർശ തിരിച്ചയച്ച നടപടി ഏറെ പ്രതിഷേധത്തിനിടയാക്കിയിരുന്നു.

ഇപ്പോൾ ജുഡീഷ്യറിയുടെ അഭിമാനം ഉയർത്തിപ്പിടിച്ചുകൊണ്ടാണ് കൊളീജിയം ഉത്തരാഖണ്ഡ് ചീഫ് ജസ്റ്റിസ് കെ.എം. ജോസഫിനെ സുപ്രീംകോടതി ജഡ്ജിയാക്കണമെന്ന മുൻ തീരുമാനം ശുപാർശയായി കേന്ദ്രസർക്കാരിലേക്ക് വീണ്ടുമയക്കാൻ തീരുമാനിച്ചത്. നീതിബോധമുള്ളവരെല്ലാം ഈ തീരുമാനത്തെ സ്വാഗതം ചെയ്യും.

ബിജെപി സർക്കാരിന്റെ ഭീഷണിക്ക് സുപ്രീംകോടതി കീഴടങ്ങില്ലെന്ന സന്ദേശം നീതിന്യായവ്യവസ്ഥയിലെ ജനങ്ങളുടെ വിശ്വാസം അരക്കിട്ടുറപ്പിക്കുന്നതാണ്. ഏതായാലും, മറ്റുള്ള സംസ്ഥാനങ്ങളിലെ ചീഫ് ജസ്റ്റിസുമാരോടൊപ്പമാണെങ്കിലും കെ.എം. ജോസഫിന്റെ പേരും കേന്ദ്രത്തിലേക്കയക്കാൻ തീരുമാനിച്ചത് സ്വാഗതാർഹം തന്നെ. ഇനി കേന്ദ്രം എന്തു നിലപാട് സ്വീകരിക്കും എന്നുള്ളതാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

മറ്റുള്ളവരുടെ പേരിനോടൊപ്പം കെ.എം.ജോസഫിന്റെ പേരും അയച്ചത്‌ വീണ്ടും തിരിച്ചയക്കാനിടയാക്കുമോ എന്ന സംശയം ഉയരുന്നുണ്ട്. ഏതായാലും കൊളീജിയവും കേന്ദ്രസർക്കാരും തമ്മിലുള്ള കേവലമൊരു തർക്കപ്രശ്‌നമല്ല, സുപ്രീംകോടതി ജഡ്ജിമാരുടെ നിയമനപ്രശ്‌നം. സുതാര്യവും നീതിപൂർവ്വവുമായ വിധത്തിൽ ജഡ്ജിമാരെ തിരഞ്ഞെടുക്കേണ്ടതുണ്ട്.

ജുഡീഷ്യറി സംഘപരിവാറിന്റെ ചട്ടുകമല്ല. ജഡ്ജി സംഘപരിവാറിന്റെ ദാസന്മാരായി മാറിക്കൂടാ. നിയമവ്യവസ്ഥ വിജയിക്കുക തന്നെ ചെയ്യണം. എങ്കിൽ മാത്രമേ ജനങ്ങൾക്ക് നീതി കിട്ടുകയുള്ളൂ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News