നോക്കിയ6 2018 ഇന്ത്യയിലേക്ക്; പ്രതീക്ഷയോടെ മൊബൈല്‍ പ്രേമികള്‍; പ്രത്യേകതകള്‍ ഇങ്ങനെ

ക‍ഴിഞ്ഞ മാസം ആഗോള തലത്തില്‍ പുറത്തിറങ്ങിയ നോക്കിയ6 2018 എഡിഷന്‍റെ 4 ജിബി 64 ജിബി ഇന്‍റേണല്‍ മെമ്മറി പതിപ്പ് നോക്കിയ ഇന്ത്യന്‍ വിപണിയില്‍ ഇറക്കുന്നതായി റിപ്പോര്‍ട്ടുകള്‍.

പുതിയ ഫോണിന്‍റെ വില നോക്കിയ പുറത്തു വിട്ടിട്ടില്ലെങ്കിലും 20000 രൂപയില്‍ കൂടാത്ത വില ഉണ്ടാകുമെന്നാണ് അറിയാന്‍ ക‍ഴിയുന്നത്. 5.5 ഇഞ്ച് ഫുള്‍ എച്ച്ഡി സ്ക്രീനോടെയാണ് നോക്കിയ 6 എത്തുന്നത്. 1920×1080 പിക്സലാണ് സ്ക്രീന്‍ റെസല്യൂഷന്‍. സ്ക്രീനിന് ഗോറില്ല ഗ്ലാസ് 3 സംരക്ഷണവുമുണ്ട്.

ആന്‍ഡ്രോയ്ഡ് 8 ഓറീയോ ആണ് ഫോണിന്‍റെ ഓപ്പറേറ്റിംഗ് സിസ്റ്റം. 16 എംപി ഫ്രണ്ട് ക്യാമറയും 8 എംപി ബാക്ക് ക്യാമറയും ഒരേ സമയം പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന ഡ്യൂവല്‍ മോഡ് ഈ ഫോണിലും നോക്കിയ ഉള്‍കൊള്ളിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News