
കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ വീണ്ടും ഭൂമി വിവാദവുമായി വിമതപക്ഷം. കാക്കനാട് കർദിനാൾ നഗറിലെ ഭൂമിയും വീടും ബന്ധുക്കൾക്ക് വിറ്റുവെന്നാണ് ആരോപണം.
ഈ പണം സഭയ്ക്ക് ലഭിച്ചിട്ടില്ലെന്നും ഇവര്‍ ആരോപിക്കുന്നു. അതിനിടെ കര്‍ദ്ദിനാള്‍ സ്ഥാനത്യാഗം ചെയ്യണമെന്നാവശ്യപ്പെട്ട് നഗരത്തിലെ വിവിധ പളളികളില്‍ എഎംടിയുടെ പേരില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു.
സഭയുടെ വിവാദ ഭൂമിയിടപാട് വിഷയം സാന്പത്തിക നഷ്ടം പരിഹരിച്ച് അവസാനിപ്പിക്കാനുളള നീക്കം നടക്കുന്നതിനിടെയാണ് കര്‍ദ്ദിനാളിനെതിരേ മറ്റൊരു വിവാദവും ഉയര്‍ത്തിയിരിക്കുന്നത്. 1
966 ൽ സഭ നിര്ധനരായവർക്കു വേണ്ടി നൽകിയ കാക്കനാട് കർദിനാൾ നഗറിലെ ഭൂമിയും വീടും ബന്ധുക്കൾക്ക് വിറ്റുവെന്നാണ് ആരോപണം. 40 പേർക് സൗജന്യമായി നൽകിയ ഭുമിയിലെ 6 സെന്റ് സ്ഥലവും വീടും 22.5 ലക്ഷം രൂപക്ക് വിറ്റതായാണ് രേഖകളിൽ പറയുന്നത് .
ഇതു വാങ്ങിയവർ കർദിനാളിനെ അടുത്ത ബന്ധുക്കൾ ആണെന്നും വിരുദ്ധ പക്ഷം ആരോപിക്കുന്നു. കർദിനാൾ മാർ ജോർജ് അലഞ്ചേരിയും ഫാദർ ജോഷി പുതുവയും ചേർന്നു നടത്തിയ ഇടപാടിലെ പണം സഭയിലേക്ക് വന്നിട്ടില്ലെന്നും ഇവർ പറയുന്നു.
സഭയുടെ പാൻ കാർഡ് ഉപയോഗിച്ചാണ് ഇടപാടുകൾ എല്ലാം നടത്തിയത്. അതിനിടെ കർദിനാൾ സ്ഥാന ത്യാഗം ചെയ്യണമെന്നാവശ്യം ശക്തമാക്കി വീണ്ടും പോസ്റ്ററുകൾ പ്രത്യക്ഷ്യപെട്ടു. കലൂര്‍ റിന്യൂവര്‍ സെന്‍റര്‍, സെന്റ് മേരീസ് പള്ളി, എളംകുളം പള്ളി എന്നിവിടങ്ങളിലാണ് പോസ്റ്ററുകൾ പതിച്ചത്.
കർദിനാളിനെ ആനുകൂലിച്ചു വൈദീക സമിതിയെ വിമർശിച്ചും ഒരു വിഭാഗം വൈദീകർ സിനഡിന് കത്ത് നൽകിയതിനു പിന്നാലെയാണ് പുതിയ വിവാദം ഉണ്ടായിട്ടുള്ളത്.
കർദിനാൾ വിരുദ്ധ നീക്കങ്ങൾക്കു ശക്തി പകരാൻ പുതിയ വിവാദം ആയുധമാക്കുകയാണ് മറുപക്ഷം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here