മലപ്പുറം തീയേറ്ററിലെ പീഡനം; പെണ്‍കുട്ടിയുടെ അമ്മയെ ചോദ്യം ചെയ്യുന്നു; കുട്ടിയെ നിര്‍ഭയ ഹോമിലേക്ക് മാറ്റി

മലപ്പുറം തീയറ്ററിലെ പീഡനത്തില്‍ പെണ്‍കുട്ടിയുടെ അമ്മയെ പൊലീസ് ചോദ്യം ചെയ്യുന്നു. കുട്ടിയെ നിര്‍ഭയ ഹോമിലേക്ക് മാറ്റി.  പ്രതിയെ  തെളിവെടുപ്പിന് ഉടന്‍ തീയറ്ററില്‍ എത്തിക്കും. തീയറ്റര്‍ ഉടമയെ വനിത കമ്മീഷന്‍ അധ്യക്ഷ ജോസഫൈന്‍ സന്ദര്‍ശിച്ചു.

തൃത്താല സ്വദേശി മൊയ്തീന്‍കുട്ടിയെയാണ് സംഭവത്തില്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാള്‍ തിയ്യറ്ററിലെത്തിയ വാഹനത്തിന്റെ നമ്പര്‍ പരിശോധിച്ചാണ് പിടികൂടിയത്.

ലൈംഗികമായി പെണ്‍കുട്ടിയെ ഉപദ്രവക്കുന്ന ദൃശ്യങ്ങള്‍ തിയ്യറ്ററിലെ സി സി ടിവിയില്‍ പതിഞ്ഞു. തുടര്‍ന്ന് തിയ്യറ്റര്‍ ഉടമകള്‍ ഈ ദൃശ്യങ്ങള്‍ ചൈല്‍ഡ് ലൈന്‍ അധികൃതര്‍ക്ക് കൈമാറുകയായിരന്നു.

കഴിഞ്ഞ 26ന് ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം ചൈല്‍ഡ് ലൈന്‍ ഉദ്യോഗസ്ഥര്‍ പോലിസിന് നേരിട്ട് പരാതി നല്‍കി.

പ്രതിയെത്തിയ ആഡംബരക്കാറിന്റെ നമ്പര്‍ പോലിസ് പരിശോധിച്ചു. തുടര്‍ന്നാണ് തൃത്താല സ്വദേശി മൊയ്തീന്‍കുട്ടിയെ പോലിസ് പിടികൂടിയത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News