തീയേറ്ററിലെ പീഡനം; കുട്ടിയുടെ അമ്മയ്ക്കെതിരെ കേസ്; പെണ്‍കുട്ടിയും കുടുംബവും താമസിച്ചിരുന്നത് പ്രതിയുടെ വാടകവീട്ടില്‍; പീഡനം മാതാവിന്റെ അറിവോടുകൂടി?; കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ

മലപ്പുറം എടപ്പാളില്‍ തീയറ്ററില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ കുട്ടിയുടെ മാതാവ് കസ്റ്റഡിയില്‍. പെണ്‍കുട്ടിയും മാതാവും താമസിച്ചിരുന്നത് പ്രതിയുടെ വാടക വീട്ടിലെന്നും റിപ്പോര്‍ട്ട്. പെണ്‍കുട്ടി ഇതിനു മുമ്പും പീഡനത്തിനിരയായിട്ടുണ്ടെന്നും അമ്മയുടെ അറിവോടു കൂടിയാണ് പീഡനം നടന്നതെന്നും സംശയം.

കുട്ടിയുടെ അമ്മയ്ക്കെതിരെ പോക്സോ നിയമ പ്രകാരം കേസെടുത്തു.  കുട്ടിയെ നിര്‍ഭയ ഹോമിലേക്ക് മാറ്റി. മാതാവിന്റെ അറിവോടുകൂടിയായിരുന്നു പീഡനം നടന്നതെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍ പറഞ്ഞു. പൊലീസില്‍ പരാതിപ്പെടാന്‍ തയ്യാറായ തിയ്യേറ്റര്‍ ഉടമകളെ അവര്‍ അഭിനന്ദിച്ചു.

പോക്‌സോ നിയമത്തിലെ 16, 17 വകുപ്പുകള്‍ പ്രകാരം കുറ്റവാളിക്ക് ലഭിക്കുന്ന അതേ ശിക്ഷയ്ക്ക് ഇവരും അര്‍ഹയാണ്. പത്തുവര്‍ഷത്തില്‍ കുറയാത്തതും ജീവപര്യന്തം വരെ ആകാവുന്നതുമായ കഠിനതടവും പിഴയുമാണ് പ്രതിയ്ക്ക് ലഭിക്കുന്ന ശിക്ഷ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel