അരങ്ങേറ്റത്തില്‍ വെടിക്കെട്ട്; അഭിഷേക് ഭാവിയുടെ താരം

ദില്ലി: ഐപിഎല്ലിലെ അരങ്ങേറ്റം അടിപൊളിയാക്കി ഡല്‍ഹിതാരം അഭിഷേക് ശര്‍മ്മ. ഇന്നലെ നടന്ന മത്സരത്തില്‍, ബാംഗ്ലൂരിനെതിരെ 19 പന്തില്‍ നിന്നും ഈ കൗമാരതാരം അടിച്ചുകൂട്ടിയത്, 46 റണ്‍സ്.

മൂന്ന് ഫോറും നാല് സിക്‌സറും. അരങ്ങേറ്റത്തില്‍, മിന്നിതിളങ്ങുകയായിരുന്നു താരം. ട്വന്റി 20 ഫോര്‍മാറ്റില്‍ അഭിഷേകിന്റെ ആദ്യ മത്സരം ആയിരുന്നു ഇത്.

പഞ്ചാബ് താരമായ അഭിഷേക് അണ്ടര്‍ 19 ലോകകപ്പ് ജയിച്ച ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നു. താരലേലത്തില്‍ 55 ലക്ഷം രൂപയ്ക്കാണ് അഭിഷേകിനെ ഡല്‍ഹി ടീമിലെടുത്തത്. 2016ല്‍ അണ്ടര്‍ 19 ഏഷ്യാ കപ്പ് നേടിയ ടീം നായകനായിരുന്നു അഭിഷേക്.

ഡല്‍ഹിക്ക് വേണ്ടി മൂന്നു താരങ്ങളാണ് ഇന്നലെ ഐപിഎല്‍ അരങ്ങേറ്റം കുറിച്ചത്. നേപ്പാള്‍ താരം സന്ദീപ് ലാമിച്ചന്‍, ജൂനിയര്‍ ഡാല, അഭിഷേക് ശര്‍മ്മ എന്നിവരാണ് ടീമില്‍ ഇടംകണ്ടെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News