നേഴ്സറി പഠനത്തിന് ഇതുവരെ രാജ്യത്ത് ഏകീകൃത പാഠ്യപദ്ധതിയില്ല. നേഴ്സറി പ്രവേശനത്തിനും വ്യക്തമായ മാനദണ്ധങ്ങള്‍ ഇല്ല. മാനസിക വളര്‍ച്ചയുടെ നിര്‍ണ്ണായക ഘട്ടത്തില്‍ തികച്ചും അശാസ്തീയമായ വിദ്യാഭ്യാസം അടിച്ചേല്പ്പിക്കുന്നത് കുട്ടികളിലുണ്ടാക്കുന്നത് പ്രതികൂല പ്രതികരണങ്ങളാണ്.
മൂന്ന് വയസ്സിലാണ് നേഴ്സറികളിലേയ്ക്ക് പ്രവേശനം ആരംഭിക്കുന്നത്. പല പോഷ് നേഴ്സറികളും കുരുന്നുകളുടെ “മിടുക്ക്” പരീക്ഷിക്കുന്നതിനായി അഭിമുഖം നടത്തുന്നു. ഒരുപക്ഷെ ജനനത്തിന് ശേഷം കുഞ്ഞ് അഭിമുഖീകരിക്കുന്ന
ആദ്യത്തെ താങ്ങാനാകാത്ത മാനസിക സമ്മര്‍ദ്ദമായിരിക്കും അഭിമുഖം.
കുട്ടികളുടെ മാനസിക ആരോഗ്യ വിദഗ്ധനായ ഡോ ജയപ്രകാശ് നേഴ്സറി അഭിമുഖങ്ങളിലെ അശാസ്ത്രീയത ഇങ്ങനെ വിശദീകരിക്കുന്നു;
” തിരുവനന്തപുരത്തെ പേരെടുത്ത പല വിദ്യാഭ്യാസ സ്ഥാപനങ്ങളും നേഴ്സറി പ്രവേശനത്തിനായി കുട്ടികളെ അഭിമുഖത്തിന് വിധേയരാക്കാറുണ്ട്. ഇവിടെ പ്രവേശനം നേടുക എന്നത് പല രക്ഷിതാക്കളുടേയും അഭിമാന പ്രശ്നമാണ്, അവര്‍ കുട്ടികളെ അഭിമുഖത്തിനായി സജ്ജരാക്കുന്നു. പരിശീലനം നല്കുന്നു. ഇതെല്ലാം കുട്ടികളില്‍ ഉണ്ടാക്കുന്നത് വലിയ മാനസിക സമ്മര്‍ദ്ദമാണ്”
എന്നാല്‍ അഭിമുഖങ്ങള്‍ യാതൊരുവിധ മാനസിക സംഘര്‍ഷങ്ങളും ഉണ്ടാക്കില്ലെന്നാണ് തലസ്ഥാനത്തെ ഒരു പ്രമുഖ നേഴ്സറി സ്ക്കൂള്‍ ഉടമയുടെ വിശദീകരണം.പരിമിതമായ സീറ്റുകള്‍ മാത്രമുളളപ്പോള്‍ മികച്ച കുട്ടികളെ കണ്ടെത്താന്‍ അഭിമുഖമല്ലാതെ മറ്റെന്ത് മാര്‍ഗ്ഗമെന്നും ഇദ്ദേഹം ചോദിക്കുന്നു
“പരിമിതമായ സീറ്റുകള്‍ മാത്രമാണ് ഞങ്ങളുടെ സ്ഥാപനത്തിലുളളത്. അതുകൊണ്ടുതന്നെ എന്തെങ്കിലും മാനദണ്ധങ്ങള്‍ പാലിച്ചേപറ്റൂ. വളരെ ലളിതമായ ചോദ്യങ്ങളാണ് ഞങ്ങള്‍ ചോദിക്കുന്നത്. പേരും അച്ഛന്‍റെ പേരും അമ്മയുടെ പേരും ചോദിക്കും. പാട്ടുപാടാനും കഥ പറയാനും ആവശ്യപ്പെടും.ഇതെല്ലാം എങ്ങനെയാണ് മാനസിക പീഡനമാവുക?”
തികച്ചും ന്യായമായ ചോദ്യമെന്ന് എല്ലാവര്‍ക്കും തോന്നാം. എന്നാല്‍ ഇതിനും ശാസ്ത്രീയമായ മറുപടിയുണ്ട്.ഡോ.
ജയപ്രകാശിന്‍റെ വിശദീകരണം ഇങ്ങനെ “ഉത്തരം അറിയാവുന്ന കുട്ടി ആ പ്രായത്തില്‍ മറുപടി പറയണമെന്നില്ല. വിഷയത്തിന്‍റെ ഗൗരവം തിരിച്ചറിയാന്‍ മൂന്നാം വയസ്സില്‍ അവനാകില്ല.പിന്നെ എങ്ങനെയാണ് കുട്ടിയുടെ മിടുക്ക് അളക്കുക”
അഭിമുഖം പാടില്ലെന്ന് എന്‍ സി ഇ ആര്‍ ടി
————————————————————-
പല സംസഥാനങ്ങളിലും പലരീതിയിലാണ് നേഴ്സറി പഠനങ്ങള്‍. മിക്കയിടത്തും സ്ഥാപനങ്ങള്‍ക്ക് ഇഷ്ടമുളളതുപോലെ പ്രവേശനമും അധ്യയനവുമെല്ലാം നടത്തും.നേഴ്സറി സിലബസും പഠന രീതിയും ക്രമീകരിക്കുന്നതിനായി 2013ല്‍ കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയം നയരേഖ പുറത്തിറക്കിയിരുന്നു.
എന്നാല്‍ തുടര്‍നടപടികള്‍ ഒന്നുമുണ്ടായില്ല.2006ല്‍ നിലവില്‍വന്ന ദേശീയ വിദ്യാഭ്യാസ അവകാശനിയമത്തിലും
നേഴ്സറി വിദ്യാഭ്യാസത്തെ ശാസ്ത്രീയമായി പരിഷ്ക്കരിക്കാനുളള നടപടികളോ നിര്‍ദ്ദേശങ്ങളോ ഉണ്ടായില്ല. നിയമത്തിന്‍റെ പരിധിയില്‍ നേഴ്സറികള്‍ വരില്ല.സ്വകാര്യ സ്വാശ്രയ വിദ്യാഭ്യാസ ലോബി നടത്തുന്ന ചുഷണങ്ങള്‍ തടയാന്‍ നേഴ്സറി വിദ്യാഭ്യാസ മേഖലയെകൂടി നിയമത്തിന്‍റെ പരിധിയില്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് “സോഷ്യല്‍ ജൂറിസ്റ്റ്” എന്ന സംഘടന സമര്‍പ്പിച്ച ഹര്‍ജി ദില്ലി ഹൈക്കോടതി തളളിയിരുന്നു.വിധിക്കെതിരെ സമര്‍പ്പിച്ച അപ്പീല്‍ ഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയിലുണ്ട്.
സുപ്രീംകോടതി ഇടപെട്ടാല്‍ തന്നെ എന്ത് പ്രയോജനം? 2012ല്‍ നേഴ്സറി പ്രവേശനത്തിന് അഭിമുഖം പാടില്ലെന്ന്
സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.എന്നാല്‍ ഉത്തരവിന് ശേഷവും “അഭിമുഖ പീഡനങ്ങള്‍” നിര്‍മ്പാധം തുടരുകയാണ്.
ഉത്തരവാദിത്തം രക്ഷിതാക്കളുടേത്
——————————————–
മൂന്നാംവയസ്സില്‍ ശിശുക്കള്‍ അഭിമുഖ പീഡനങ്ങള്‍ക്ക് ഇരയാവുന്നുണ്ടെങ്കില്‍ മുഖ്യ ഉത്തരവാദി രക്ഷിതാക്കളാണ്.
പണം വാരാന്‍ മാത്രം ലക്ഷ്യമിട്ടുകൊണ്ടുളള വിദ്യാഭ്യാസ ലോബിയുടെ മായികവലയത്തിലേയ്ക്ക് അവര്‍കുട്ടികളെ
നിഷ്ക്കരുണം എറിഞ്ഞ് കൊടുക്കുന്നു.കുഞ്ഞുങ്ങളെ നേഴ്സറി അഭിമുഖത്തിനായി സജ്ജമാക്കുന്ന ട്യൂഷന്‍
സ്ഥാപനങ്ങള്‍ വരെ ഇന്ന് നഗരങ്ങളില്‍ മുളച്ച് പൊങ്ങുകയാണ്. ശിശുക്കളുടെ മനസ്സറിഞ്ഞ് മാത്രം വിദ്യാഭ്യാസം
നല്കുക എന്നത് മാത്രമാണ് പോംവഴി.

Get real time update about this post categories directly on your device, subscribe now.