പാരിസില്‍ കത്തിയാക്രമണം; ഒരാള്‍ കൊല്ലപ്പെട്ടു; ഉത്തരവാദിത്വം ഏറ്റെടുത്ത് ഐഎസ്

പാരീസ്: പാരിസില്‍  ഓപ്പറ ഹൗസിന് സമീപം  കത്തിആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെ്ട്ടു ,   5 പേര്‍ക്ക്  പരിക്കേറ്റു.  സെന്‍ട്രല്‍ പാരീസിലെ പ്രശസ്തമായ ഓപ്പറാ ഹൗസിനു സമീപത്താണ് സംഭവം. പൊലീസ് നടത്തിയ വെടിവെപ്പില്‍ ആക്രമികൊല്ലപ്പെട്ടു.

ഫ്രാന്‍സിലെ പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രത്തിനടുത്താണ് സംഭവം.  വിദേശിയരടക്കം, നിരവധിപ്പേര്‍ ആക്രമണസമയത്ത് ഇവിടെ ഉണ്ടായിരുന്നു.  സംഭവത്തിന്‍റെ ഉത്തരവാദിത്വം ഐ എസ് ഏറ്റെടുത്തിട്ടുണ്ട്.

ആക്രമിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇതുവരെയും  ലഭ്യമായിട്ടില്ല. കത്തിയാക്രമണത്തില്‍  പരിക്കേറ്റവരില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News