‘എന്നു മുതലാണ് മോദി ബിജെപിയുടെ മുഖമല്ലാതായത്’; മോദിയെ വെട്ടി അമിത്ഷാ; ടെെംസ് നൗ ചാനലിന്‍റെ മലക്കം മറിച്ചിലിനെ കളിയാക്കി സോഷ്യല്‍മീഡിയ

ദില്ലി: കര്‍ണാടക തിരഞ്ഞെടുപ്പിന്‍റെ എക്സിറ്റ് പോള്‍ ഫലം വന്നതോടെ ബിജെപിയുടെ  മുഖം മാറ്റി ടൈംസ് നൗ ചാനല്‍.  എക്സിറ്റ് പോള്‍, ഫലത്തില്‍ കോണ്‍ഗ്രസ് മുന്നിലെത്തിയതോടെയാണ്,  ബാഗ്രൗണ്ട് ഇമേജില്‍ ബിജെപിയുടെ മുഖമായി കാണിച്ച മോദിയുടെ ചിത്രം മാറ്റി അമിത് ഷായുടെ ചിത്രം ചേര്‍ത്തത്.

നരേന്ദ്രമോദിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും തമ്മിലുള്ള  പോരാട്ടമായായിരുന്നു ഇലക്ഷനെ ടൈംസ് നൗ ഉയര്‍ത്തിക്കാണിച്ചിരുന്നത്.  ട്വീറ്റുകളിലൂടെയും ന്യൂസ് ഫ്‌ളാഷുകളിലൂടെയും മോദി രാഹുല്‍ പോരാട്ടമെന്നായിരുന്നു ഇലക്ഷനെ വിശേഷിപ്പിച്ചിരുന്നത്.

നേരത്തെ  നരേന്ദ്ര മോദിക്കൊപ്പം ബി.എസ് യെദ്യൂരപ്പയും  രാഹുല്‍ ഗാന്ധിയ്ക്കൊപ്പം സിദ്ധരാമയ്യയുമായിരുന്നു പോസ്റ്ററുകളില്‍ നിറഞ്ഞുനിന്നത്.

എന്നാല്‍ എക്സിറ്റ് പോള്‍ ഫലം വന്നതോടെ മോദിയെ വലിച്ച് പകരം അമിത് ഷായുടെ  ചിത്രം  ചേര്‍ക്കുകയായിരുന്നു. തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനാണ് മുന്‍തൂക്കമെന്ന് കണ്ടതോടെ പോരാട്ടം അമിത് ഷാ രാഹുല്‍ തമ്മിലാണെന്ന്  കാണിക്കാനുള്ള ശ്രമമാണ് മോദി ഭക്ത  ചാനല്‍ കാണിച്ചത്.

ചാനലിന്‍റെ നാണം കെട്ട  മലക്കം മറിച്ചിലിനെ ട്രോളിക്കൊല്ലുകയാണ് സോഷ്യല്‍ മീഡിയ.  എന്താ മോദിയല്ലേ ബിജെപിയുടെ മുഖമെന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്.

മാധ്യമപ്രവര്‍ത്തക എപ്പോള്‍ മുതലാണ് മോദി ബി.ജെ.പിയുടെ മുഖമല്ലാതായത്?’ എന്നാണ് മാധ്യമപ്രവര്‍ത്തക രോഹിണി സിങ്ങും ചോദിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News