ബാബുവിനെ വെട്ടിക്കൊന്ന കേസില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കസ്റ്റഡിയില്‍

കോഴിക്കോട്: പള്ളൂരില്‍ സിപിഐഎം നേതാവ് കണ്ണിപൊയില്‍ ബാബുവിനെ വെട്ടിക്കൊന്ന കേസില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കസ്റ്റഡിയില്‍. പാനൂര്‍ ചെണ്ടയാട് സ്വദേശി ജെറിന്‍ സുരേഷിനെയാണ് പള്ളൂര്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.

കഴിഞ്ഞ തിങ്കളാഴ്ച രാത്രി വീട്ടിലേക്ക് മടങ്ങുന്ന വഴിയിലാണ് കണ്ണിപ്പൊയില്‍ ബാബുവിനെ ആര്‍എസ്എസ് ക്രിമിനല്‍ സംഘം കഴുത്തറുത്ത് കൊലപ്പെടുത്തിയത്. വഴിയില്‍ പതിയിരുന്നായിരുന്നു ആക്രമണം.

കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം ബിജെപി മേഖലാ സെക്രട്ടറിയെയടക്കം നാലുപേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. കഴിഞ്ഞ ദിവസം ബിജെപി പുതുച്ചേരി സംസ്ഥാന സമിതിയംഗത്തെയും ചോദ്യം ചെയ്തിരുന്നു.

പുതുച്ചേരി സീനിയര്‍ പൊലീസ് സൂപ്രണ്ട് അപൂര്‍വ ഗുപ്തയുടെ നേതൃത്വത്തിലാണ് അന്വേഷണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News