അഴിമതി വെച്ച് പൊറുപ്പിക്കില്ല; സിവില്‍ സര്‍വ്വീസിലുളളവര്‍ തെറ്റ് ചെയ്താല്‍ വിട്ടുവീഴ്ചയില്ലാതെ മാതൃകാപരമായ നടപടി: പിണറായി

സിവില്‍ സര്‍വ്വീസിലുളളവര്‍ തെറ്റ് ചെയ്താല്‍ വിട്ടുവീഴ്ചയില്ലാതെ മാതൃകാപരമായ നടപടി എടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.  ഏത് സ്ഥാനത്തുളളവരായാലും സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കും.

കേന്ദ്ര സര്‍വ്വീസ് രംഗത്ത് ഉയരുന്ന ആശങ്ക കേരളത്തില്‍ ഉണ്ടാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരള ഫയര്‍ സര്‍വ്വീസ് അസോസിയേഷന്‍ 36ാം സംസ്ഥാന സമ്മേളനം കോഴിക്കോട് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി

സിവില്‍ സര്‍വ്വീസില്‍ മാറ്റങ്ങള്‍ കൊണ്ടുവരേണ്ടതിന്റെ പ്രാധാന്യം എടുത്ത് പറഞ്ഞാണ് മുഖ്യമന്ത്രി സംസാരിച്ചത്.

അഴിമതി വെച്ച് പൊറുപ്പിക്കില്ല, സര്‍വ്വീസിലുളളവര്‍ ജനസേവകരാണെന്ന് മറക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിലെ സര്‍വ്വീസ് രംഗം പൊതുവെ സംതൃപ്തമാണ്, ഇതിനെ സഹായിക്കുന്ന നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്.

തെറ്റ് ചെയ്താല്‍ ഏത് നിലയിലുളളവരായാലും കര്‍ശന നടപടി എടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഫയര്‍ഫോഴ്‌സില്‍ പൊതുജന പങ്കാളിത്തത്തോടെ സിവില്‍ വളണ്ടിയര്‍മാരെ നിയമിക്കുന്നത് വര്‍ധിപ്പിക്കും. ആധുനിക ഉപകരണങ്ങള്‍ വാങ്ങുന്നതിലൂടെ ഫയര്‍ഫോഴ്‌സിന്റെ ശേഷി കൂട്ടുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരള ഫയര്‍ സര്‍വ്വീസ് അസോസിയേഷന്‍ പൊതുസമ്മേളനം വൈകി നടത്തിയതിനേയും മുഖ്യമന്ത്രി വിമര്‍ശിച്ചു.

മാര്‍ച്ചില്‍ പ്രതിനിധി സമ്മേളനം പൂര്‍ത്തിയാക്കിയ കാര്യം ചൂണ്ടിക്കാട്ടി ആയിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News