തീയേറ്ററിലെ ശിശുപീഡനം ഞെട്ടിക്കുന്നത്; ദൃശ്യങ്ങൾ ലഭിച്ചിട്ടും നടപടിയെടുക്കാതിരുന്നത് തെറ്റ്; പോലീസിലെ പുഴുക്കുത്തുകള്‍ സേനയ്ക്ക് അപമാനം: സ്പീക്കര്‍

മലപ്പുറം എടപ്പാ‍ളില്‍ തിയേറ്ററില്‍ പിഞ്ചു കുഞ്ഞ് പീഡിപ്പിക്കപ്പെട്ട സംഭവം ഞെട്ടിക്കുന്നതെന്ന് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍. ദൃശ്യങ്ങൾ കൈയ്യിൽ കിട്ടിയിട്ടും നടപടിയെടുക്കാതെ അനങ്ങാപ്പാറ നയം സ്വീകരിച്ച പോലീസുകാര്‍ പൊലീസ് സേനയ്ക്കാകെ  അപമാനമാമെന്നും സ്പീക്കര്‍  ഫേ സ്ബുക്കില്‍ കുറിച്ചു.

എടപ്പാൾ ഗോവിന്ദ തീയേറ്ററിൽ നടന്ന ശിശുപീഡനം ഞെട്ടിക്കുന്നതാണ്. മനുഷ്യത്വം മരവിച്ച ഈ നരാധമനോട് ചങ്ങരംകുളം പോലീസിന് എങ്ങനെയാണ് അടുപ്പം കാണിക്കുന്നമട്ടിൽ പെരുമാറാൻ സാധിച്ചത്. ഇക്കാര്യം പരിശോധിച്ചു വീഴ്ച വരുത്തിയ പോലീസ് ഉദ്യോഗസ്ഥാർക്ക് അർഹമായ ശിക്ഷ താമസംവിനാ നൽകണമെന്നും സ്പീക്കര്‍ പ്രതികരിച്ചു.

സ്പീക്കറുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം 

ജമ്മുവിലെ ഒരു ക്ഷേത്രത്തിൽ വച്ച് ചവിട്ടിയരക്കപ്പെട്ട പൂപോലൊരു കൊച്ചു പെൺകുട്ടിയുടെ മായാത്ത ചിത്രം സുമനസ്സുകളിൽ പേടിസ്വപ്‌നമായി കത്തിനിൽക്കുമ്പോഴാണ് ആ മനുഷ്യമൃഗങ്ങളുടെ മനോഭാവമുള്ളവർ ഇങ്ങ് കേരളത്തിലും പുതിയരൂപത്തിൽ പ്രത്യക്ഷപ്പെടുന്നത്.

എടപ്പാൾ ഗോവിന്ദ തീയേറ്ററിൽ നടന്ന ശിശുപീഡനം ഞെട്ടിക്കുന്നതാണ്. മനുഷ്യത്വം മരവിച്ച ഈ നരാധമനോട് ചങ്ങരംകുളം പോലീസിന് എങ്ങനെയാണ് അടുപ്പം കാണിക്കുന്നമട്ടിൽ പെരുമാറാൻ സാധിച്ചത്. ഇക്കാര്യം പരിശോധിച്ചു വീഴ്ച വരുത്തിയ പോലീസ് ഉദ്യോഗസ്ഥാർക്ക് അർഹമായ ശിക്ഷ താമസംവിനാ നൽകണം. 

നിസ്സഹായയായ ഒരു കൊച്ചുപെൺകുട്ടി ക്ക് അനുഭവിക്കേണ്ടി വന്ന പീഡയും വേദനയും സങ്കടവും ദ്ര്യശ്യ മാധ്യമങ്ങളിലൂടെ എല്ലാവരും കണ്ടതാണ്. 

ഈ ദൃശ്യങ്ങൾ കൈയ്യിൽ കിട്ടിയിട്ടും നടപടിയെടുക്കാതെ അനങ്ങാപ്പാറ നയം സ്വീകരിച്ച പോലീസുകാരുടെ മനോഭാവം ആ ശിശുപീഡകന്റെ മനോനിലയോട് ചേർത്തുവയ്ക്കാവുന്നതാണ്. പോലീസിലെ ഇത്തരം പുഴുക്കുത്തുകളാണ് സേനയ്ക്കാകെ അപമാനം വരുത്തിവയ്ക്കുന്നത്.

അശരണരോടും പീഡിതരോടും ഒപ്പം നിൽക്കാതെയും സർക്കാരിന്റെ പ്രഖ്യാപിത നയങ്ങൾ കാറ്റിൽ പറത്തിയും കുറ്റവാളികളെ സഹായിക്കുന്ന ഇക്കൂട്ടർ കുറ്റവാളികൾ തന്നെയാണ്. ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥനെ ഉടനടി സസ്‌പെൻഡ് ചെയ്ത സർകാർ നടപടി മാതൃകാപരമാണ്.

ആരുമറിയാതെ പോകുമായിരുന്ന ഈ ഹീനകൃത്യം ബഹുജനശ്രദ്ധയിൽ കൊണ്ടുവന്ന തിയേറ്റർ മാനേജ്മെന്റ് അഭിനന്ദനം അർഹിക്കുന്നു.  പെൺകുട്ടിയുടെ അമ്മയുടെ സമ്മതത്തോടെ നടന്ന കാര്യമായതിനാൽ കാര്യമാക്കേണ്ടതില്ല എന്ന ധാരണയാണ് ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥൻ വച്ചുപുലർത്തിയത് എന്നുവേണം കരുതാൻ. അമ്മയുടെ സമ്മതമുണ്ടെങ്കിൽ അവരും കുറ്റവാളിയാണ്. അത് ഈ കുറ്റകൃത്യത്തിന്റെ തീവ്രത കൂട്ടുകയും ചെയ്യുന്നു. 

സ്ത്രീ, അവൾ പിഞ്ചുകുട്ടിയായാലും യുവതിയാണെങ്കിലും വൃദ്ധയാണേലും ഉപഭോഗം ചെയ്യാനുള്ള ഉപകരണം മാത്രമാണെന്ന വികൃതവും മനുഷ്യത്വ വിരുദ്ധവുമായ മനോഭാവമാണ് ഇത്തരം  കുറ്റകൃത്യങ്ങൾ തുടർച്ചയാകാൻ കാരണം. 

ഇക്കാര്യം പൊതുസംവാദത്തിനു വിധേയമാക്കണം. കഠിനമായ വിമർ ശനങ്ങളിലൂടെയും ആവശ്യമെങ്കിൽ ശരിയായ ശിക്ഷണങ്ങളിലൂടെയും ഈ മനോനില മാറ്റിയെടുക്കണം.

 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News