കോണ്‍ഗ്രസുമായോ ബിജെപിയുമായോ കൂട്ടുകൂടാനില്ല; കര്‍ണാടകയില്‍ ഭൂരിപക്ഷമില്ലെങ്കില്‍ പ്രതിപക്ഷത്തിരിക്കും: നിലപാട് വ്യക്തമാക്കി ജെഡിഎസ്

കര്‍ണാടകയില്‍ ഭൂരിപക്ഷമില്ലെങ്കില്‍ പ്രതിപക്ഷത്തിരിക്കുമെന്ന് ജെഡിഎസ്.  കോണ്‍ഗ്രസുമായോ ബിജെപിയുമായോ കൂട്ടുകൂടാനില്ലെന്ന് ജെഡിഎസ് രാജ്യസഭാംഗം കുപേന്ദ്ര റെഡ്ഡി പറഞ്ഞു . ഭാവി കാര്യങ്ങള്‍ ദേവഗൗഡ തീരുമാനിക്കുമെന്നും കുപേന്ദ്ര റെഡ്ഡി പീപ്പിളിനോട് പറഞ്ഞു.

പീപ്പിൾ ടീവിക്ക് നൽകിയ ടെലി ഇന്‍റര്‍വ്യൂവിലാണ് ബിജെപിയുമായോ കോൺഗ്രെസ്സുമായോ ജെഡിഎസ് സഖ്യത്തിനില്ലെന്ന് ജെഡിസ് രാജ്യസഭാംഗം കുപ്പിന്ദ്ര റെഡ്ഡി പ്രഖ്യാപിച്ചത്.

മിസോറാമിൽ സഖ്യത്തിലുള്ള ബിജെപിയും കോൺഗ്രെസ്സുമായി സഖ്യം ചേരാൻ ജെഡിസ് എസ്സിന് താൽപര്യമില്ലെന്നും തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം പ്രദേശിക പാര്‍ട്ടികളുമായി ചര്‍ച്ച ചെയ്ത് എന്ത് വേണമെന്ന് ദേവഗൗഡ തീരുമാനിക്കെന്നും കുപ്പിന്ദ്ര റെഡ്‌ഡി വ്യക്തമാക്കി.

ജെഡിഎസ് കര്‍ണാടകയില്‍ നിര്‍ണായക ശക്തിയാകുമെന്നും തുക്കുസഭയ്ക്കായിരിക്കും കര്‍ണാടകയില്‍ സാധ്യത എന്നും എക്സിറ്റ് പോള്‍ ഫലങ്ങൾ പ്രവചിച്ച പശ്ചാത്തലത്തിലാണ് ഭൂരിപക്ഷമില്ലെങ്കിൽ പ്രതിപക്ഷത്തിരിക്കുമെന്ന കുപേന്ദ്രയുടെ പ്രഖ്യാപനം.

രാഹുല്‍ ഗാന്ധിയുടെയും മോദിയുടെയും വാക്കുകളും പ്രവര്‍ത്തികളും ഇരട്ടത്താപ്പാണെന്നും കുപേന്ദ്ര ആരോപിച്ചു. ആരായിരിക്കും കിംങ് എന്നും കിംങ് മേക്കര്‍ എന്നും തെരഞ്ഞെടുപ്പ് ഫലം വരുന്നത് വരെ കാത്തിരിക്കാനും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News