കൊച്ചിയില്‍ ഒന്‍പത് വയസുകാരനെ പീഡിപ്പിക്കാന്‍ ശ്രമം; മധ്യവയസ്‌ക്കന്‍ പിടിയില്‍

കൊച്ചിയില്‍ ഒന്‍പത് വയസുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ശ്രമിച്ച മധ്യവയസ്‌ക്കന്‍ പിടിയില്‍. കണ്ണൂര്‍ സ്വദേശി സലിമാണ് അറസ്റ്റിലായത്.

കലൂര്‍ പുതിയറോഡ് ചക്കാലപ്പാടത്ത് ചായക്കട നടത്തി വരികയായിരുന്ന കണ്ണൂര്‍ സ്വദേശി സലിമാണ് അറസ്റ്റിലായത്. 55 വയസ്സുകാരനായ ഇയാള്‍ സമീപവാസിയായ ഒന്‍പത് വയസ്സുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ശ്രമിക്കുകയായിരുന്നു.

സമീപത്ത് പാല്‍ വില്‍ക്കാന്‍ വന്ന കുട്ടിയെ വീട്ടില്‍ വളര്‍ത്തുന്ന തത്തയെ കാണിച്ചു തരാമെന്ന് പ്രലോഭിപ്പിച്ചാണ് മോശമായി പെരുമാറിയത്. വീട്ടിലെത്തിയ കുട്ടി അമ്മയെ വിവരം അറിയിച്ചതോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

തലശേരി സ്വദേശിയായ ഇയാളോടൊപ്പം രണ്ടാം വിവാഹത്തിലുളള ഭാര്യയാണ് ഇപ്പോഴുളളതെന്ന് പൊലീസ് പറഞ്ഞു. ഇയാള്‍ക്കെതിരെ കുട്ടികള്‍ക്കെതിരായ അതിക്രമത്തിന് കേസെടുത്ത് റിമാന്‍ഡ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here