മെസിയുടെ ഏറ്റവും വിലപിടിച്ച ആരാധകന്‍ ഇത്തവണ ലോകകപ്പ് കാണാന്‍ രഷ്യയിലുണ്ടാകില്ല. റഷ്യയിലേക്ക് പോകാന്‍ കാശില്ലാത്തതാണ് മെസിയുടെ വിലപിടിച്ച ആരാധകന് റഷ്യയിലെത്താന്‍ തിരിച്ചടിയായത്.
ആരാധകന്‍ ആരെന്ന് കേള്‍ക്കുമ്പോളാണ് ഫുട്ബോള്‍ ലോകം അമ്പരന്ന് നില്‍ക്കുന്നത്. അര്‍ജന്‍റീനന്‍ പ്രസിഡന്‍റ് മൗറീഷ്യ മാക്രിയാണ് ഇത്തവണ പണമില്ലാത്തതിനാല്‍ രാജ്യത്തിന്‍റെ മല്‍സരം കാണാന്‍ റഷ്യയില്‍ പോകുന്നില്ലായെന്ന് അറിയിച്ചത്.
രാജ്യത്തിന്‍റെ പ്രസിഡന്‍റിന് കളി കാണാന്‍ പോകാന്‍ കാശ് വേണോയെന്ന് ചോദിക്കാന്‍ വരട്ടെ. കാരണം ഇതാണ്. കഴിഞ്ഞ ദിവസമാണ് ഇന്‍റര്‍ നാഷണല്‍ മോട്ടിട്ടറി ഫണ്ടിന്‍റെ ഒരു പ്രഖ്യാപനം വന്നത്.
ലോകത്തെ ഏറ്റവും മോശം സാമ്പത്തിക വ്യവസ്ഥകളിലൊന്നാണ് അര്‍ജന്‍റീനയുടേതെന്നായിരുന്നുIMF ന്‍റെ നിരീക്ഷണം.
ഇതിനെ തുടര്‍ന്നാണ് അധിക ചെലവ് ഒഴിവാക്കാനായി ലോകകപ്പ് കാണാന്‍ റഷ്യിലേക്കില്ലെന്ന് അര്‍ജന്‍റീനന്‍ പ്രസിഡന്‍റ് മൗറീഷ്യോ മാക്രി പ്രക്യാപിച്ചത്.
മെസിയുടെ കടുത്ത ആരാധകനാണ് അദ്ദേഹം. കോപ്പ അമേരിക്കയിലെ തോല്‍വിക്ക് ശേഷം മെസി വിരമിക്കല്‍ പ്രഖ്യാപിച്ചപ്പോള്‍ പത്ര സമ്മേളനം വിളിച്ച് മെസി തിരികെ എത്തണമെന്ന് അഭ്യര്‍ത്തിച്ച ആരാധകനാണ് അര്‍ജന്‍റീനന്‍ പ്രസിഡന്‍റ്.
എന്നാല്‍ കളി നേരിട്ട് കാണാനെത്തുന്നില്ലായെങ്കിലും അര്‍ജന്‍റീനയുടെ എല്ലാ കളിയും ടീ വിയില്‍ കാണുമെന്നും ഇത്തവണ മെസിയും സംഘധവും കപ്പടിക്കുമെന്നും മൗറീഷ്യോ മാക്രി പറയുന്നു.

Get real time update about this post categories directly on your device, subscribe now.