ദില്ലിയില്‍ വീണ്ടും പൊടിക്കാറ്റ് വീശി; കനത്ത മഴയ്ക്ക് സാധ്യത; മെട്രോ പ്രവര്‍ത്തനവും താളംതെറ്റി

ദില്ലി: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വിവിധ ഭാഗങ്ങളില്‍ വീണ്ടും പൊടിക്കാറ്റ് വീശി.

നേരിയ മഴയോടും മിന്നലോടും കൂടിയാണ് കാറ്റ് വീശിയത്. മേഖലയില്‍ കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

ദില്ലി അന്താരാഷ്ട്ര വിമാനതാവളത്തിലേക്കുള്ള 10 വിമാനങ്ങള്‍ കാലാവസ്ഥ മോശമായതിനെ തുടര്‍ന്ന് വഴിതിരിച്ചുവിട്ടു. മെട്രോയുടെ പ്രവര്‍ത്തനവും പലയിടങ്ങളിലും താളംതെറ്റി. പൊടിക്കാറ്റ് രണ്ട് ദിവസം കൂടെ തുടര്‍ന്നേക്കും.

ഉത്തരാഖണ്ഡ്, ജമ്മുകശ്മീര്‍, ഹിമാചല്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ ഇടിമിന്നലിനും മഴക്കും സാധ്യതയുണ്ടെന്നും കേരളത്തിലും തമിഴ്‌നാട്ടിലെയും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കനത്ത മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

കാറ്റ് ശക്തമയതോടെ ഉത്തരേന്ത്യയില്‍ അനുഭവപ്പെടുന്ന ചൂടിന് നേരിയ ശമനം ലഭിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News