ബാബുവിനെ കഴുത്തറുത്തു കൊന്ന കേസില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കസ്റ്റഡിയില്‍; പിടികൂടിയത് ബിജെപി പുതുച്ചേരി സംസ്ഥാന നേതാവില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍

കണ്ണൂര്‍: പള്ളൂരിലെ സിപിഐഎം നേതാവ് കണ്ണിപൊയില്‍ ബാബുവിനെ കഴുത്തറുത്തു കൊലപ്പെടുത്തിയ കേസില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കസ്റ്റഡിയില്‍. പാനൂര്‍ ചെണ്ടയാട് സ്വദേശി ജെറിന്‍ സുരേഷിനെയാണ് പുതുച്ചേരി പോലീസ് കസ്റ്റഡിയില്‍ എടുത്തത്.

വിവാഹ ദിവസമാണ് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ജെറിന്‍ സുരേഷിനെ പിടികൂടിയത്. കണ്ണിപൊയില്‍ ബാബുവിനെ കഴുത്തറുത്തു കൊലപ്പെടുത്തിയ കേസിലാണ് കസ്റ്റഡി.

പുതുച്ചേരി സീനിയര്‍ സുപ്രണ്ട് ഓഫ് പോലിസ് അപൂര്‍വ ഗുപ്തയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘകുമാണ് ജെറിന്‍ സുരേഷിനെ കസ്റ്റഡിയില്‍ എടുത്തത്.

ജെറിനെ ചോദ്യം ചെയ്തതില്‍ നിന്നും നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു എന്നാണ് സൂചന. മാഹി കേന്ദ്രീകരിച്ചും പാനൂര്‍ മേഖലയിലും ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ആര്‍എസ്എസ് സംഘത്തിലെ കണ്ണിയാണ് ജെറിന്‍ സുരേഷ്.

ജെറിനെ കസ്റ്റഡിയില്‍ എടുത്തതില്‍ പ്രതിഷേധിച്ച് ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകര്‍ പള്ളൂരിലെ പോലീസ് സ്റ്റേഷന്‍ ഉപരോധിച്ചു.

കഴിഞ്ഞ ദിവസം ബിജെപി പുതുച്ചേരി സംസ്ഥാന സമിതി അംഗം വിജയന്‍ പൂവച്ചേരിയെ ചോദ്യം ചെയ്തിരുന്നു. ഇതില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ജെറിന്‍ സുരേഷിനെ കസ്റ്റഡിയില്‍ എടുത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News