ആരാധകരുടെ ബലാത്സംഗ ഭീഷണിയും അസഭ്യവര്‍ഷവും; യുവതിയോട് ക്ഷമ ചോദിച്ച് അല്ലു അര്‍ജുന്‍ ഫാന്‍സ് അസോസിയേഷന്‍

തിരുവനന്തപുരം: സ്വതന്ത്ര മാധ്യമപ്രവര്‍ത്തകയ്ക്ക് നേരെ ആരാധകര്‍ ബലാത്സംഗ ഭീഷണിയും അസഭ്യവര്‍ഷവും നടത്തിയ സംഭവത്തില്‍ ക്ഷമ ചോദിച്ച് അല്ലു അര്‍ജുന്‍ ഫാന്‍സ് ആന്‍ഡ് വെല്‍ഫയര്‍ അസോസിയേഷന്‍.

അസോസിയേഷന്‍ സംസ്ഥാന സംസ്ഥാന സെക്രട്ടറി പ്രഭു ശാന്തിവനം തന്നെ വിളിച്ചുവെന്നും ഉണ്ടായ അപമാനത്തില്‍ ക്ഷമ ചോദിച്ചുവെന്നും സൈബര്‍ ആക്രമണത്തിനിരയായ അപര്‍ണ അറിയിച്ചു.

അപര്‍ണ പറയുന്നത് ഇങ്ങനെ:

അല്ലു അര്‍ജുന്‍ ഫാന്‍സ് ആന്‍ഡ് വെല്‍ഫയര്‍ അസോസിയേഷന്‍ സംസ്ഥാന സംസ്ഥാന സെക്രട്ടറി പ്രഭു ശാന്തിവനം എന്ന ആള്‍ വിളിച്ചിരുന്നു. ഉണ്ടായ അപമാനത്തില്‍ ക്ഷമ ചോദിക്കുന്നതിനൊപ്പം ഇതില്‍ ഉള്‍പ്പെട്ട അംഗങ്ങള്‍ ഉണ്ടെങ്കില്‍ കണ്ടു പിടിക്കുന്ന നിമിഷം അവരെ പുറത്താക്കാം എന്ന് ഉറപ്പു തന്നു.

ഇന്നു അല്ലു അര്‍ജുന്‍ ഉത്ഘാടനം ചെയ്യേണ്ടി ഇരുന്ന സ്ത്രീകള്‍ക്ക് നേരെ ഉണ്ടാകുന്ന അതിക്രമങ്ങള്‍ക്ക് എതിരെ അവര്‍ നടത്തുന്ന കാമ്പയിന്‍ ഈ കാരണത്താല്‍ താത്ക്കാലികമായി ഉപേക്ഷിച്ചു എന്നും പറഞ്ഞു.

കൃത്യമായ ബൈയിലോയോട് കൂടി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് എന്നാണ് അവര്‍ പറയുന്നത്.

കേരളത്തിലെ ഒരു താരാരാധക സംഘടന സംഘടനാ മര്യാദകള്‍ പറയുന്നതും പാലിക്കും എന്ന് ഉറപ്പ് തരുന്നതും സന്തോഷമുള്ള കാഴ്ചയാണ്. ഒരു സംഘം ആള്‍ക്കാര്‍ കമന്റ് ഡിലീറ്റ് ചെയ്തു പ്രൊഫൈല്‍ കളഞ്ഞു പോയി.

മറ്റൊരു പുതിയ സംഘം തെറി വിളികളില്‍ നിന്ന് മാറി പരിഹാസങ്ങളും മാപ്പ് പറയാന്‍ ആവശ്യപ്പെടലുമായി ആ ഫോട്ടോക്കും മറ്റു പോസ്റ്റുകള്‍ക്കും താഴെ സജീവമായി നില്‍ക്കുന്നുണ്ട്. പോസ്റ്റ് റിമൂവ് ചെയ്യാന്‍ ഉള്ള റിപ്പോര്‍ട്ട് അടിച്ച മെസേജുകള്‍ ഇപ്പഴും ഫില്‍റ്റര്‍ ഫോള്‍ഡറില്‍ ഇപ്പഴും വന്നു കിടക്കുന്നുണ്ട്.

കേസിന്റെ കാര്യത്തില്‍ വിട്ടു വീഴ്ചകള്‍ ഇല്ല. എന്തായാലും സംഘടനയുടെ ഐക്യപ്പെടലില്‍ സന്തോഷം..പറഞ്ഞ വാഗ്ദാനങ്ങള്‍ പാലിച്ചാല്‍ ഏറെ സന്തോഷം..നന്ദി

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here