മലപ്പുറത്ത് ഒരു കുടുംബത്തെ മൊത്തം തീയിട്ടുകൊല്ലാന്‍ ശ്രമിച്ചയാള്‍ പിടിയില്‍

മലപ്പുറം: മലപ്പുറത്ത് ഒരു കുടുംബത്തെയാകെ തീയിട്ടുകൊല്ലാന്‍ ശ്രമിച്ചയാള്‍ പൊലീസ് പിടിയിലായി.

ചെറുവായൂര്‍ സ്വദേശി ആലിക്കുട്ടിയാണ് പൊലീസ് പിടിയിലായത്.

വാഴക്കാട് ചെറുവായൂരില്‍ അബൂബക്കറിന്റെ വീടിനാണ് ആലിക്കുട്ടി അര്‍ധരാത്രി തീയിട്ടത്. അടയ്ക്ക കച്ചവടവുമായി ബന്ധപ്പെട്ട വിരോധം മൂലമാണ് വീടിനു തീയിട്ടതെന്ന് പ്രതി പറഞ്ഞതായി പൊലീസ് അറിയിച്ചു.

വീടിനോടു ചേര്‍ന്നുള്ള അടയ്ക്കാ കളത്തിന് മണ്ണെണ്ണ ഒഴിച്ചു തീവയ്ക്കുകയായിരുന്നു. തീപിടിച്ച ഭാഗത്തെ മുറിയില്‍ ഉറങ്ങുകയായിരുന്ന കുട്ടികള്‍ പുക നിറഞ്ഞതോടെ ശ്വാസം മുട്ടി ഉണര്‍ന്നതോടെയാണ് തീപിടിച്ച വിവരം വീട്ടുകാര്‍ അറിയുന്നത്.

നാട്ടുകാരെത്തി തീയണച്ചതോടെ വന്‍ ദുരന്തം ഒഴിവാകുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here