നടന്‍ കലാശാല ബാബു അന്തരിച്ചു

കൊച്ചി: പ്രശസ്ത സിനിമാ സീരിയല്‍ നാടക നടന്‍ കലാശാല ബാബു (68) അന്തരിച്ചു.

ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് തിങ്കളാഴ്ച പുലര്‍ച്ചെ ഒന്നോടെ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്‌കാരം പിന്നീട്.

ഭാര്യ: ലളിത. മക്കള്‍: ശ്രീദേവി (യുഎസ്എ), വിശ്വനാഥന്‍ (അയര്‍ലന്‍ഡ്). മരുമകന്‍: ദീപു (യുഎസ്എ).

തൃപ്പൂണിത്തുറ മില്‍മ ജങ്ഷന് സമീപം റോയല്‍ അപ്പാര്‍ട്ടുമെന്റിലായിരുന്നു താമസം. അഞ്ചുമാസമായി ചികിത്സയിലായിരുന്നു.

കലാമണ്ഡലം കൃഷ്ണന്‍നായരുടെയും കലാമണ്ഡലം കല്യാണിക്കുട്ടിയമ്മയുടെയും മൂന്നാമത്തെ മകനാണ്. കലാശാല ട്രൂപ്പിലൂടെയാണ് നാടകരംഗത്ത് അറിയപ്പെട്ടത്.

വില്ലനായും സ്വഭാവ നടനുമായി നിരവധി ശ്രദ്ധേയ വേഷങ്ങള്‍ ചെയ്ത കലാശാല ബാബു 58 ഓളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

നാടകത്തില്‍ നിന്നും സീരിയലിലേക്കും പിന്നീട് സിനിമയിലും സജീവമായ കലാശാല ബാബു ഇണയെത്തേടി എന്ന സിനിമയിലൂടെയാണ് വെള്ളിത്തിരയിലേക്കുള്ള പ്രവേശനം.

കസ്തൂരി മാന്‍, തൊമ്മനും മക്കളും, എന്റെ വീട് അപ്പൂന്റേം, റണ്‍വേ, ചെസ്, ബാലേട്ടന്‍, പെരുമഴക്കാലം, തുറുപ്പുഗുലാന്‍, പച്ചക്കുതിര, പോക്കിരിരാജ, മല്ലൂസിംഗ് തുടങ്ങീ അനേകം സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News