കനത്ത മഴയ്ക്കും അതിശക്തമായ കാറ്റിനും സാധ്യത; ജാഗ്രത പുലര്‍ത്തണമെന്ന് കാലവാസ്ഥ നിരീക്ഷണ കേന്ദ്രം

ദില്ലി: ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ഇടിയോടുകൂടിയ മഴക്കും അതിശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ ഉഷ്ണ തരംഗമുണ്ടായേക്കും.

പഞ്ചാബ്, ഡല്‍ഹി, ഹരിയാന, പശ്ചിമ ബംഗാള്‍, മണിപ്പൂര്‍, തുടങ്ങിയ സംസ്ഥാനങ്ങളില്‍ ശക്തമായ കാറ്റു വീശാന്‍ സാധ്യതയുണ്ട്.
ജമ്മുകശ്മീര്‍, ഹിമാചല്‍പ്രദേശ്, ഉത്തരാഖണ്ഡ് ഒഡീഷ എന്നീ സംസ്ഥാനങ്ങളില്‍ കാറ്റിനുപുറമെ ഇടിമിന്നലിനും ഉണ്ടാവുമെന്നാണ് മുന്നറിയിപ്പ്.

മണിക്കൂറില്‍ 50 മുതല്‍ 70 കിലോമീറ്റര്‍ വേഗതയിലായിരിക്കും കാറ്റ് വീശുക. ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, മഹാരാഷ്ട്ര, എന്നീ സംസ്ഥാനങ്ങളുടെ വിവിധ ഭാഗങ്ങളില്‍ ഉഷ്ണ തരംഗത്തിന് സാധ്യതയുണ്ടെന്നും കാലവാസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

രാജസ്ഥാനില്‍ പൊടിക്കാറ്റുണ്ടായേക്കും. ഒഡീഷയടക്കമുള്ള കിഴക്കന്‍ സംസ്ഥാനങ്ങളില്‍ കനത്ത മഴക്ക് സാധ്യതയുണ്ട്. അതുകൊണ്ട് മുന്നറിയിപ്പ് നല്‍കിയ സംസ്ഥാനങ്ങളെല്ലാം ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം ദില്ലിയടക്കമുള്ള പ്രദേശങ്ങളില്‍ കനത്ത പൊടിക്കാറ്റും മഴയുമുണ്ടായിരുന്നു. കാലാവസ്ഥ വൃതിയാനത്തെ തുടര്‍ന്ന് ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ സര്‍വീസുകള്‍ പൂര്‍ണമായി താളം തെറ്റി.

അപ്രതീക്ഷമായെത്തിയ കാറ്റും മഴയിലും മെട്രോ റെയില്‍ ഗതാഗതവും റോഡ് ഗതാഗതം മണിക്കൂറുകളോളം തടസപ്പെട്ടിരുന്നു. രാജ്യത്തെ പലയിടങ്ങളിലും സ്്കൂള്‍ക്ക് ഇന്ന് അവധി പ്രഖാപിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News